ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലേക്കയച്ചു

പെരുമ്പാവൂർ: പോഞ്ഞാശ്ശേരിയിൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ ജന ്മനാട്ടിലേക്ക് കൊണ്ടുപോയി. ബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ റിപൻ ഷെയ്ഖ് (18), സേബു ഷെയ്ഖ് (25) എന്നിവരാണ് പോഞ്ഞാശ്ശേരിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൻെറ 11ാം നിലയിൽനിന്ന് ബുധനാഴ്ച വീണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് വിമാനമാർഗമാണ് ഇവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചത്. സംഭവം നടന്ന ഉടൻ ജില്ല ലേബർ ഓഫിസർ വി.ബി. ബിജുവിൻെറ നിർദേശപ്രകാരം പെരുമ്പാവൂർ അസി. ലേബർ ഓഫിസർ ടി.കെ. നാസർ സ്ഥലത്തെത്തി പോസ്റ്റ്മോർട്ടമടക്കമുള്ള നടപടികളും മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിനുള്ള നടപടികളും ഏകോപിപ്പിക്കുകയായിരുന്നു. തൊഴിൽവകുപ്പിൻെറ റിവോൾവിങ് ഫണ്ടുപയോഗിച്ച് മൃതദേഹങ്ങൾ സൗജന്യമായാണ് നാട്ടിലെത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.