വൈത്തിരി ഏറ്റുമുട്ടൽ കൊല: സമാന്തര അന്വേഷണത്തിന്​ ചില സംഘടനകൾ ശ്രമിക്കുന്നെന്ന്​ ക്രൈംബ്രാഞ്ച്​​ ​

കൊച്ചി: വയനാട് വൈത്തിരിയിൽ മാവോവാദി നേതാവ് സി.പി. ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ ചില സംഘടനകൾ നിയമം അനുവദിക്കാത ്ത സമാന്തര അന്വേഷണത്തിന് ശ്രമിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് ൈഹകോടതിയിൽ. രണ്ട് വസ്തുതാന്വേഷണ പ്രക്രിയകൾ പുരോഗമിക്കുന്നതിനിടെ അന്വേഷണത്തിന് അനുവദിക്കണമെന്ന സംഘടനകളുടെ ആവശ്യം അനുവദിക്കാനാവില്ല. ഇത് സാക്ഷികളെ സ്വാധീനിക്കാൻ ഇടവരുത്തുമെന്നും വയനാട് ൈക്രംബ്രാഞ്ച് ഡിവൈ.എസ്.പി കെ.കെ. രാധാകൃഷ്ണൻ നൽകിയ വിശദീകരണത്തിൽ പറയുന്നു. ജലീലിൻെറ മരണത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ ശരിയായ വസ്തുത പുറത്തുവരേണ്ടതുണ്ടെന്നും എന്നാൽ, സ്ഥലം സന്ദർശിക്കാൻ പൊലീസ് അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഒ.പി.ഡി.ആർ സംഘടന അംഗങ്ങളും കോഴിക്കോട് സ്വദേശികളുമായ ജോസഫ്, പി. കുമാരൻകുട്ടി, എം.വി. കരുണാകരൻ എന്നിവർ നൽകിയ ഹരജിയിലാണ് വിശദീകരണം. ലക്കിടി ഉപവൻ റിസോർട്ട് ഫ്രണ്ട് ഓഫിസ് അസിസ്റ്റൻറ് സ്റ്റെജിനിൻ, ൈവത്തിരി എസ്.ഐ എൻ. സുനിൽകുമാർ എന്നിവരുടെ പരാതികളിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. രണ്ട് കേസുകളിലും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. സുപ്രീംകോടതി മാർഗനിർദേശങ്ങൾ പ്രകാരമാണ് അന്വേഷണം. ഇതിനിെട മാർച്ച് 11ന് സംഭവം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. പ്രദേശവാസികളും ആദിവാസികളും റിസോർട്ട് ജീവനക്കാരുമായി സംസാരിച്ച് വെടിെവപ്പ് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ അനുവദിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. ഇത്തരമൊരു സമാന്തര അന്വേഷണത്തിന് നിയമപരമായ പിൻബലമില്ല. അന്വേഷണത്തിന് അനുമതി നൽകിയാൽ ആദിവാസികളും പ്രദേശവാസികളും അടങ്ങുന്ന സാക്ഷികളെ സ്വാധീനിക്കാൻ ഇടവരുത്തും. ആദിവാസികളുമായുള്ള ഇവരുടെ കൂടിക്കാഴ്ച ക്രമസമാധാന പ്രശ്നങ്ങൾക്കും ഇടയാക്കും. മാവോവാദി പ്രവർത്തനവുമായി ബന്ധപ്പെട്ട് ൈവത്തിരിയിലും സമീപ പ്രദേശങ്ങളിലുമായി എട്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. െകാല്ലപ്പെട്ട സി.പി. ജലീൽ 2019 ഫെബ്രുവരിയിൽ താമരശ്ശേരി പൊലീസും 2016ൽ പാണ്ടിക്കാട് പൊലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയാണ്. ഇപ്പോഴും പ്രവർത്തിക്കുന്ന റിസോർട്ടിൻെറ മാനേജ്മൻെറിനെ ഹരജിയിൽ കക്ഷിചേർത്തിട്ടില്ല. നിലവിലെ അന്വേഷണത്തിൽ അപാകതയുണ്ടെങ്കിൽ കോടതികളിൽ ചോദ്യംചെയ്യാം. അതിനാൽ ഹരജിക്കാരുടെ ആവശ്യം തള്ളണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് വിശദീകരണത്തിന് മറുവാദമുണ്ടെങ്കിൽ ഹാജരാക്കാൻ ഹരജിക്കാരോട് നിർദേശിച്ച ജസ്റ്റിസ് ഷാജി പി.ചാലി ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.