പ്ലസ് വൺ കമ്യൂണിറ്റി പ്രവേശനം ഇന്ന്

എടവനക്കാട്: ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ മുസ്ലിം കമ്യൂണിറ്റി മെറിറ്റിലേക്കുള്ള അഡ്മിഷൻ വ്യാഴാഴ്ച നടക്കും. റാങ്ക് ലിസ്റ്റ് പരിശോധിച്ച് അർഹതയുള്ളവരും സാധ്യത പട്ടികയിൽ ഉൾപ്പെട്ടവരും വ്യാഴാഴ്ച രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഈദ്ഗാഹ് എടവനക്കാട്‌: ചെറിയ പെരുന്നാളിന് വൈപ്പിൻ ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈദ്ഗാഹ് സംഘടിപ്പിക്കുമെന്ന് കൺവീനർ എ.പി. മഹ്മൂദ് അറിയിച്ചു. എടവനക്കാട് വാച്ചാക്കൽ എസ്.പി സഭ സ്കൂൾ ഗ്രൗണ്ടിൽ പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും മസ്ജിദുന്നൂർ ഇമാം കെ.എസ്. മെഹബൂബ് മൗലവി നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.