മെഡിക്കൽ ക്യാമ്പ്

പറവൂർ: നഗരസഭ വാർഡ് 16, 17 സാനിറ്റേഷൻ കമ്മിറ്റി, കുന്നുംപുറം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അസ്ദ ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ ജൂൺ രണ്ടിന് കിഴക്കേപ്രം ഗവ.യു.പി സ്കൂളിൽ സൗജന്യ ആയുർവേദ സംഘടിപ്പിക്കുന്നു. ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കും. രജിസ്ട്രേഷൻ രാവിലെ ഒമ്പതിന് ആരംഭിക്കും. അമിതവണ്ണം, ഉറക്കമില്ലായ്മ, ത്വഗ്രോഗം, സന്ധിവേദന, സ്പൈനൽ ഡിസോഡർ, ഓർത്തോപീഡിക് ഡിസോഡർ, ഗൈനക്കോളജിക് ഡിസോഡർ എന്നിവ പരിശോധിക്കും. സൗജന്യ പ്രമേഹ, കൊളസ്ട്രോൾ, ലിപിഡ് പ്രഫൈൽ പരിശോധനയും ഉണ്ടാകും. കർക്ഷകരെ സഹായിക്കണം പറവൂർ: പ്രളയം ബാധിച്ച കർഷകരെ അടിയന്തരമായി സഹായിക്കണമെന്ന് കർഷക കോൺഗ്രസ് ചേന്ദമംഗലം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി അനിൽ പുത്തൻവേലിക്കര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.എസ്. പങ്കജാഷൻ, പ്രമോദ് ബി. മേനോൻ, പി.വി. മണി, ടി.പി. ഹരൂൻ എന്നിവർ സംസാരിച്ചു. കുടുംബസംഗമം നടത്തി പറവൂർ: ടൗൺ വിശ്വകർമ സർവിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമം നടത്തി. സംസ്ഥാന നാടക അവാർഡ് ജേതാവ് പറവൂർ വാസന്തി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.കെ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. പി.കെ. ഉണ്ണികൃഷ്ണൻ, എം.കെ. രാമചന്ദ്രൻ, കെ.എൻ. പീതാംബരൻ, പ്രദീപ്, ശാന്താമണി, സുമ മുരളി, പി.പി. രാജീവ്, ഇ.ബി. രാജീവ് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരങ്ങളും പഠനോപകരണങ്ങളും നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.