അനുസ്മരണവും പഠനോപകരണ വിതരണവും

പറവൂർ: കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ പറവൂർ യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ കമാൻഡർ കെ. കുര്യാക്കോസ് അനുസ്മര ണ സമ്മേളനവും നിർധന വിദ്യാർഥികൾക്ക് പഠനോപകരണ വിതരണവും നടത്തി. മുനിസിപ്പൽ ടൗൺഹാളിൽ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കമാൻഡർ കെ. കുര്യാക്കോസ് അനുസ്മരണ പ്രഭാഷണം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡൻറ് എൻ.എം. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി മനോഹരൻ, അസീസ് മൂസ, കെ. മുരളീധര ഷേണായി, കെ.പി. ധനപാലൻ, നഗരസഭ സ്ഥിരം സമിതി ചെയർമാൻമാരായ ജലജ രവീന്ദ്രൻ, ടി.വി. നിഥിൻ, കൗൺസിലർ കെ.എ. വിദ്യാനന്ദൻ, റെജി സി. കുര്യാക്കോസ്, നാദിർഷ, സി.കെ. അനിൽ, വി.എ. അലി, ടി.സി. റഫീഖ്, വി.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.