ചോറ്റാനിക്കര: ചരിത്രപ്രസിദ്ധമായ കണയന്നൂരിൻെറ ആകർഷണമായ ഇരുപ്പൂ നെൽകൃഷി ചെയ്തിരുന്ന പാടശേഖരം ജൈവ പച്ചക്കറി-മ ത്സ്യക്കൃഷി എന്ന പേരിൽ രൂപം മാറ്റി നികത്തുന്നു. എട്ടാം വാർഡിലെ വയലിന് സമീപത്തുകൂടി പുതിയറോഡ് രണ്ടു വർഷം മുമ്പ് നിർമാണം തുടങ്ങി. ഇതിൻെറ മറവിൽ മണ്ണിറക്കിയും പച്ചക്കറി കൃഷിക്കെന്ന പേരിൽ തോടുകീറിയും ആദ്യം പണി തുടങ്ങി. പിന്നീട് പൊളിച്ച കെട്ടിടത്തിൻെറ അവശിഷ്ടങ്ങൾ ഇറക്കി തോടുകൾ നികത്തി. 30 ഏക്കർ വരുന്ന പാടശേഖരത്തിൻെറ പ്രവേശന കവാടത്തിൽത്തന്നെയുള്ള മൂന്ന് ഏക്കർ നിലമാണ് നികത്തുന്നത്. സി.പി.എം കണയന്നൂർ ലോക്കൽ കമ്മിറ്റി അംഗം, സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കെ.എസ്.കെ.ടി.യു അംഗം, കണയന്നൂർ പാടശേഖര സമിതി കൺവീനർ, ലോ ലെവൽ മോണിറ്ററിങ് കമ്മിറ്റി അംഗം എന്നീ ചുമതലകൾ വഹിക്കുന്ന സി.ജെ. ജോയിയുടെ ഉടമസ്ഥതയിലുള്ള നിലമാണ് നികത്തിവരുന്നത്. രണ്ടു പകൽ മുഴുവനായും ജെ.സി.ബി ഉപയോഗിച്ച് കുളം കുഴിച്ചും അതിലെ മണ്ണ് തട്ടി നിരത്തിയും നിർബാധം പണിതുടരുകയാണ്. ഇതിനെതിരെ കോൺഗ്രസ് പ്രതിഷേധവുമായി എത്തി. ചോറ്റാനിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ സ്ക്വയറിൽനിന്ന് നടത്തിയ പ്രതിഷേധ പ്രകടനത്തിന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ.റീസ് പുത്തൻവീടൻ നേതൃത്വം നൽകി. മണ്ഡലം പ്രസിഡൻറ് ഷാജി ജോർജ്, ബ്ലോക്ക് കോൺഗ്രസ് അംഗം വിശ്വനാഥൻ എളേച്ചിൽ, മുൻ മണ്ഡലം പ്രസിഡൻറുമാരായ എൻ.ആർ. ജയകുമാർ, എ.ജെ. ജോർജ്, വാർഡ് പ്രസിഡൻറ് റോയ് എന്നിവർ സംസാരിച്ചു. es6 padasekharam ചോറ്റാനിക്കര കണയന്നൂർ പാടശേഖരത്തിൽ മണ്ണിട്ടു നികത്തുന്നതിൽ കോൺഗ്രസിൻെറ നേതൃത്വത്തിൽ നടന്ന പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.