മഴയെത്തും മു​െമ്പ മാലിന്യം നീക്കം ചെയ്ത് വൈപ്പിന്‍ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകള്‍

വൈപ്പിന്‍: മഴക്കാലപൂർവ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകയാവുകയാണ് വൈപ്പിന്‍ ബ്ലോക്കിന് കീഴിലെ അഞ്ച് പഞ്ചായത്തുകള്‍. ഞാറക്കല്‍, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകളില്‍ ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ്, കൃഷിവകുപ്പ്, ഐ.സി.ഡി.എസ്, കുടുംബശ്രീ, മഹാത്മാഗാന്ധി ഗ്രാമീണ ദേശീയ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ബ്ലോക്കിലെ പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടകളുടെ ശുചീകരണവും തോട് ശുചീകരണവും നടത്തി. പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ആരോഗ്യവകുപ്പിന് കീഴില്‍ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളില്‍ ശുചിത്വ സ്‌ക്വാഡുകള്‍ രൂപവത്കരിച്ച് ഗൃഹസന്ദര്‍ശനം നടത്തി. ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികളും കൊതുകുനശീകരണ പ്രവര്‍ത്തനങ്ങളും ലഘുലേഖ വിതരണവും നടത്തി. തൊഴിലുറപ്പ് പദ്ധതിയിൽ തോട് ശുചീകരണം നടത്തുന്ന തൊഴിലാളികള്‍ക്ക് ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ നല്‍കി. വാര്‍ഡുതലത്തില്‍ സാനിറ്റേഷന്‍ സമിതികള്‍ രൂപവത്കരിച്ചു ഗൃഹസന്ദര്‍ശനം നടത്തി ശുചിത്വം മാപ്പിങ്ങും ആരോഗ്യവകുപ്പ് തയാറാക്കി. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി അഞ്ചു പഞ്ചായത്തിലും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. കുഴുപ്പിള്ളി പഞ്ചായത്തിൻെറ നേതൃത്വത്തില്‍ അയ്യമ്പിള്ളി പ്രാഥമികാരോഗ്യകേന്ദ്രവും പരിസരവും വൃത്തിയാക്കി. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ചെറായി, വൈപ്പിന്‍, മുനമ്പം, കുഴുപ്പിള്ളി ബീച്ചുകളും വൃത്തിയാക്കി. ദേശീയ ഡെങ്കു ദിനാചരണഭാഗമായി എല്ലാ പഞ്ചായത്തിലും സെമിനാറുകളും ഭവനസന്ദര്‍ശനവും നടത്തി. ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൊതുകുനശീകരണത്തെക്കുറിച്ചും ജനങ്ങളെ ബോധവത്കരിച്ചു. പഞ്ചായത്തുകളില്‍ കിണറുകളുടെ ശുചീകരണ (ക്ലോറിനേഷന്‍) പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതിനുപുറെമ, ഹോട്ടലുകളിലും പരിശോധന നടത്തുന്നുണ്ട്. കൃഷിവകുപ്പിൻെറ നേതൃത്വത്തില്‍ നായരമ്പലം, എടവനക്കാട്, പള്ളിപ്പുറം പഞ്ചായത്തുകളില്‍ എലിനശീകരണ ക്യാമ്പ് നടത്തി. കര്‍ഷകരുടെ വീടും പരിസരവും മാലിന്യമുക്തമാക്കാനുള്ള ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. ബയോഗ്യാസ് യൂനിറ്റുകള്‍ സ്ഥാപിക്കാൻ കൃഷിവകുപ്പ് മുഖേന സബ്‌സിഡി നല്‍കാൻ ബോധവത്കരണ പരിപാടികളും നടത്തി. ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള എല്ലാ അംഗനവാടികളും വൃത്തിയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.