ഡയാലിസിസ് കേന്ദ്രം ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കും

മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിൽ ചോർച്ചയെത്തുടർന്ന് അടച്ച ഡയാലിസിസ് കേന്ദ്രം വ്യാഴാഴ്ച മുത ൽ പ്രവർത്തനം ആരംഭിക്കും. മൂന്നുവർഷം മുമ്പാണ് ആശുപത്രിയിൽ പുതിയ കെട്ടിടം പണിത് ഡയാലിസിസ് കേന്ദ്രം പ്രവർത്തന സജ്ജമാക്കിയത്. സാധാരണക്കാരായ രോഗികൾക്ക് ഏറെ ആശ്വാസകരമായിരുന്ന കേന്ദ്രത്തിലെ കെട്ടിടത്തിൻെറ ചോർച്ച മൂലം വേനൽമഴയിൽ ഡയാലിസിസ് മെഷീനുകൾ നനയുകയുണ്ടായി. ഇതോടെ ദിവസങ്ങൾക്ക് മുമ്പ് കേന്ദ്രം പൂട്ടുകയും യന്ത്രങ്ങൾ സുരക്ഷിതമായി മറ്റൊരു മുറിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കേന്ദ്രം അടച്ചുപൂട്ടിയതോടെ ചികിത്സ നടത്തിയിരുന്ന രോഗികൾ ബുദ്ധിമുട്ടിലായി. ഇവർക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടിവന്നു. പുതിയ കെട്ടിടം ചോർന്നൊലിക്കുകയും രോഗികൾ നെട്ടോട്ടത്തിലായതും ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതോടെയാണ് അധികൃതർ ഉണർന്നുപ്രവർത്തിച്ചത്. കെട്ടിടത്തിൻെറ ചോർച്ച പരിഹരിക്കുകയും യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിച്ച് അംഗീകാരം ലഭിക്കുകയും ചെയ്തതോടെയാണ് പുനഃപ്രവർത്തനം ആരംഭിക്കുന്നത്. അതേസമയം, ആശുപത്രിയിലെ ലാബിൻെറ സാങ്കേതികത്തകരാർ മൂലം ഒരാഴ്ച കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. വൈദ്യുതി മുടക്കം; ട്രഷറി, രജിസ്ട്രേഷൻ ഓഫിസ് പ്രവർത്തനം നിലച്ചു മട്ടാഞ്ചേരി: വൈദ്യുതി മുടങ്ങിയതോടെ വിവിധ ആവശ്യങ്ങൾക്കായി മട്ടാഞ്ചേരി സബ്ട്രഷറിയിലും സമീപത്തെ രജിസ്ട്രേഷൻ ആഫീസിലും എത്തിയവർ വലഞ്ഞു. ഓഫിസുകളിൽ കമ്പ്യൂട്ടർവത്കരണം നടത്തിയിരിക്കുന്നതിനാൽ വൈദ്യുതി മുടങ്ങിയതോടെ ജോലികളും നിലച്ചു. രാവിലെ മുതൽ കാത്തു നിന്നവർ ഉച്ചയോടെ മടങ്ങി. രാവിലെ മുതൽ രണ്ട് ആഫീസുകളിലും നല്ല തിരക്കാണ് ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.