റോഡിലേക്ക്​ ചാഞ്ഞ പാഴ്മരങ്ങൾ ഭീഷണി

മരട്: റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന പാഴ്മരങ്ങൾ യാത്രക്കാർക്കും സമീപത്തെ വീട്ടുകാർക്കും ഭീഷണിയാകുന്നതായി പരാ തി. മരട് മോസ്ക് റോഡിൽനിന്ന് കേട്ടേഴത്തുംകടവ് റോഡിലേക്ക് തിരിയുന്നിടത്താണ് അഞ്ചോളം പാഴ്മരങ്ങൾ വൈദ്യുതികമ്പികൾക്ക് മുകളിലൂടെ സമീപത്തെ വീടുകൾക്കും കടക്കും യാത്രക്കാർക്കും ഭീഷണിയായി ചരിഞ്ഞുനിൽക്കുന്നത്. വർഷ കാലമാകുമ്പോഴേക്കും കാറ്റിൽ മരം കടപുഴകാനിടയായാൽ വൻദുരന്തമാകും സംഭവിക്കുക എന്നതാണ് നാട്ടുകാരുടെ ആശങ്ക. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് സമീപവാസികളായ സി.വി. പ്രഭാകരൻ, സി.പി. പ്രേംകുമാർ, സാജു പോൾ, ശശി എന്നിവർ കഴിഞ്ഞ ഫെബ്രുവരിയിൽ നഗരസഭ സെക്രട്ടറിക്കും വാർഡ് കൗൺസിലർ ജിൻസൺ പീറ്ററിനും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.