നിയന്ത്രണം വിട്ട കാറിടിച്ച്​ ബൈക്ക് യാത്രികന് പരിക്ക്

ചെങ്ങന്നൂർ: നിയന്ത്രണം വിട്ട കാർ കള്ളുഷാപ്പിലേക്ക് ഇടിച്ചുകയറി എതിർദിശയിൽ വന്ന ബൈക്ക് യാത്രികന് പരിക്ക്. വ്യ ാഴാഴ്ച രാത്രി എം.സി റോഡിൽ മുളക്കുഴ കാരക്കാട് പാറക്കൽ ജങ്ഷന് സമീപമാണ് സംഭവം. പന്തളം ഭാഗത്തേക്ക് പോവുകയായിരുന്ന ബൊലേറോ കാർ നിയന്ത്രണം വിട്ട് റോഡിൻെറ വലതുഭാഗെത്ത കള്ളുഷാപ്പിലേക്ക് ഇടിച്ചുകയറുകയും എതിർദിശയിൽ വന്ന ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു. പരിക്കേറ്റ ബൈക്ക് യാത്രികൻ പുലിയൂർ നെല്ലിത്താനത്ത് വീട്ടിൽ മിഥുനെ (20) മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.