​ൈട്രബ്യൂണലിൽ ഉദ്യോഗസ്​ഥരുടെ പരാതി പരമ്പര​; നഗരസഭകളുടെ പ്രവർത്തനം താ​ളം തെറ്റുന്നു

ആലപ്പുഴ: വകുപ്പുമേധാവിയുടെ പീഡനത്തിനെതിരെ കോർപറേഷൻ-മുനിസിപ്പൽ സെക്രട്ടറിമാർ കേരള അഡ്മിനിസ്ട്രേറ്റിവ് ൈട് രബ്യൂണലിനെ സമീപിക്കുന്നത് പതിവായി. നിസ്സാര കുറ്റങ്ങൾ ചൂണ്ടിക്കാട്ടി സസ്പെൻഷനും പ്രബേഷൻ ദീർഘിപ്പിക്കലും പ്രമോഷൻ വൈകിപ്പിക്കലും അനാവശ്യ സ്ഥലം മാറ്റവും അടക്കമുള്ള ഗുരുതര പീഡനങ്ങൾ അരങ്ങേറുന്നതായാണ് പരാതി. മറ്റൊരു വകുപ്പിലും ഇല്ലാത്ത അത്ര പരാതികളാണ് നഗരകാര്യ വകുപ്പുമായി ബന്ധപ്പെട്ട് ൈട്രബ്യൂണലിൽ എത്തുന്നത്. ഡിപ്പാർട്മൻെറൽ പ്രമോഷൻ കമ്മിറ്റി േബാധപൂർവം ചേരാതെ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്നതായും അടുപ്പക്കാർക്കായി പെട്ടെന്ന് കമ്മിറ്റി വിളിച്ച് ചേർക്കുന്നതായും ആക്ഷേപമുണ്ട്. മനോവീര്യം തകർക്കപ്പെട്ട ഉദ്യോഗസ്ഥർ സ്വസ്ഥമായി ജോലി ചെയ്യാനാവാത്ത സാഹചര്യത്തിലായതോടെ പല നഗരസഭകളുടെ പ്രവർത്തനവും താളം തെറ്റുന്ന അവസ്ഥയാണ്. ൈട്രബ്യൂണൽ ഉത്തരവുകൾ നടപ്പാക്കാൻ തയാറാകാത്ത തദ്ദേശ വകുപ്പിെല അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. േജാസിനെതിരെ നിരവധി കോടതിയലക്ഷ്യ നടപടികൾ ൈട്രബ്യൂണൽ മുമ്പാകെ നിലവിലുണ്ട്. ഉദ്യോഗസ്ഥരെ കുടുക്കാൻ വ്യാജരേഖ ചമച്ചതായും ഫയലിൽ കൃത്രിമം കാണിച്ചതായുമുള്ള പരാതികൾ ലോകായുക്ത മുമ്പാകെ വന്നിരുന്നു. പാലൊളി മുഹമ്മദ് കുട്ടി തദ്ദേശ മന്ത്രിയായിരിക്കെ 1996-2011ൽ നഗരകാര്യ സെക്രട്ടറിയായിരുന്ന ടി.കെ. ജോസ് സർക്കാറിൻെറ അപ്രീതി പിടിച്ചുപറ്റി ഒടുവിൽ വകുപ്പ് ഉപേക്ഷിച്ച് പോവുകയായിരുന്നു. ഒരു ഉദ്യോഗസ്ഥൻെറ സസ്പെൻഷനുമായി ബന്ധപ്പെട്ട് ഹൈകോടതി ഡിവിഷൻ െബഞ്ച് ഈ ഉദ്യോഗസ്ഥനെ ശാസിച്ചിരുന്നു. പിന്നീട് എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വന്നപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറിയായി വകുപ്പിൽ തിരിച്ചെത്തുകയായിരുന്നു. ഇതിനിടെ, അഡീഷനൽ ചീഫ് സെക്രട്ടറി തലത്തിലേക്ക് ഉയർത്തപ്പെട്ട ഇദ്ദേഹത്തിന് എ.സി. മൊയ്തീൻ വകുപ്പുമന്ത്രിയായതോടെ പഴയതുപോലെ ഇടപെടലുകൾ നടത്താനാവുന്നില്ലെന്നും സൂചനയുണ്ട്. വി.ആർ. രാജമോഹൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.