മാവേലിക്കര: മെഡിക്കല്‍ സ്‌ക്രൈബിങ് വിദ്യാഭ്യാസ മേഖലയുടെ പേരില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്. സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സ്‌ക്രൈബിങ് എന്ന സ്ഥാപനമാണ് സര്‍ട്ടിഫൈഡ് പ്രോഗ്രാം ഇന്‍ മെഡിക്കല്‍ സ്‌ക്രൈബിങ് എന്ന കോഴ്‌സിൻെറ പേരില്‍ തട്ടിപ്പ് നടത്തിയത്. ഒമ്പതുമാസത്തെ കോഴ്‌സിനും പരിശീലനത്തിനുംശേഷം 38,000 രൂപ മാസശമ്പളത്തില്‍ ജോലി നല്‍കാമെന്നാണ് വാഗ്ദാനം. എന്നാൽ 1,58,000 രൂപ കോഴ്‌സിനായി വാങ്ങി ജോലിനല്‍കാതെ മനഃപൂര്‍വം പരാജയപ്പെടുത്തിയെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. ഇതുസംബന്ധിച്ച് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ബംഗളൂരു, തൊടുപുഴ, മാവേലിക്കര, തലശ്ശേരി, കണ്ണൂര്‍, പാലക്കാട്, എറണാകുളം എന്നിവിടങ്ങളില്‍ ശാഖകളോടെയാണ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സ്‌ക്രൈബിങ്ങിൻെറ പ്രവര്‍ത്തനം. മാവേലിക്കരയില്‍ മിത്ര സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സ്‌ക്രൈബിങ് എന്ന പേരിലായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചത്. ഡയറക്ടറായ എം.എസ്. അഖില്‍, സി.ഇ.ഒ ജോഷ്വ മൈക്കിള്‍ എന്നിവര്‍ക്കെതിരെയാണ് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്. നാലുമാസംകൊണ്ട് മുഴുവന്‍ ഫീസും വാങ്ങി. യാതൊരു മാനദണ്ഡവുമില്ലാതെ നടത്തിയ പ്രവേശനം ചോദ്യംചെയ്തപ്പോള്‍ ബന്ധപ്പെട്ടവര്‍ ഭീഷണിപ്പെടുത്തി. ഇതിനുശേഷം മറ്റ് ജോലികള്‍ വാഗ്ദാനം ചെയ്തു. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കി മെഡിക്കല്‍ സ്‌ക്രൈബിങ് സ്‌പെഷലിസ്റ്റായി ജോലി ലഭിച്ചിെല്ലങ്കിൽ മുഴുവന്‍ ട്യൂഷന്‍ ഫീസും മടക്കിനല്‍കുമെന്നും ഇവരുടെ വാഗ്ദാനമുണ്ടായിരുന്നു. സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സ്‌ക്രൈബിങ്, ഐ ട്രാന്‍സ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നത്. പരിശീലനം ബംഗളൂരുവിലാണെന്നും മൂന്ന് ഘട്ടവും പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി ഉറപ്പാെണന്നുമാണ് ഇവർ വിശ്വസിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.