മൂവാറ്റുപുഴ: നിരോധിത പുകയില ഉൽപന്നമായ . രണ്ടുപേർക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. മുളവൂർ ചിറപ്പടി ഹെൽത്ത് ജങ്ഷന് സമീപം പ്രവർത്തിക്കുന്ന സ്റ്റേഷനറി പലചരക്കുകടയിൽ നടത്തിയ പരിശോധനയിലാണ് 29 പാക്കറ്റ് ഹാൻസ് പിടികൂടിയത്. കടയുടമകളായ അഷറഫ് (35), നജിമോൻ (36) എന്നിവർക്കെതിരെയാണ് കേസെടുത്തത്. ശീട്ടുകളി സംഘം പിടിയിൽ മൂവാറ്റുപുഴ: പതിവായി പണംെവച്ച് ശീട്ടുകളി നടത്തിവന്ന മൂന്നംഗ സംഘത്തെ മൂവാറ്റുപുഴ പൊലീസ് പിടികൂടി. മുടവൂർ പാലോം ഷാപ്പിനുസമീപമായിരുന്നു ശീട്ടുകളിച്ചിരുന്നത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി സംഘത്തെ കൈയോടെ പിടികൂടുകയായിരുന്നു. എബി (48), അബൂബക്കർ (49), കണ്ണൻ (41) എന്നിവർക്കെതിരെ കേസെടുത്തു. ആയിരത്തോളം രൂപയും പൊലീസ് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.