കൊച്ചി: ജില്ലയിലെ എസ്.എസ്.എല്‍.സി മുതല്‍ പി.ജി വരെയുള്ള പരീക്ഷകളില്‍ ഉന്നതവിജയം നേടിയ പട്ടികവർഗ വിദ്യാർഥികൾക് ക് പ്രോത്സാഹന അവാര്‍ഡ് നൽകുന്നു. അപേക്ഷകൻെറ വിലാസം മുതല്‍ പഠന വിവരമുള്‍പ്പെടെ തയാറാക്കിയ അപേക്ഷകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്, കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, വിദ്യാർഥിയുടെ ബാങ്ക് പാസ് ബുക്കിൻെറ ആദ്യപേജിൻെറ പകര്‍പ്പ് സഹിതം ജൂലൈ 31നുമുമ്പ് ട്രൈബല്‍ ഡെവലപ്‌മൻെറ് ഓഫിസ്, മിനി സിവില്‍ സ്‌റ്റേഷന്‍, മുടവൂര്‍ പി.ഒ, മൂവാറ്റുപുഴ-686 669 വിലാസത്തില്‍ എത്തിക്കുക. ഫോൺ: 0485-2814957, 2970337. പൊലീസ് തിരയുന്നതിനിടെ വീണ്ടും മോഷണം നടത്തി മുത്തുസെൽവം കൊച്ചി: കഴിഞ്ഞദിവസം മൂന്ന് സ്ഥാപനത്തിലും ഒരു വീട്ടിലും കവർച്ച നടത്തിയ തമിഴ്നാട് സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് മുത്തുസെൽവത്തെ കണ്ടെത്താൻ പൊലീസ് ഊർജിത തിരച്ചിൽ നടത്തുന്നതിനിടെ നഗരമധ്യത്തിൽ ഇയാൾ വീണ്ടും മോഷണം നടത്തി. ചിറ്റൂർ റോഡിലെ ഓഫിസിലും വീട്ടിലുമാണ് വ്യാഴാഴ്ച പുലർച്ച മോഷണം നടന്നത്. കഴിഞ്ഞ ദിവസം ലക്ഷ്മി ആശുപത്രിക്ക് സമീപം ദിവാൻസ് റോഡിലെ മൂന്ന് സ്ഥാപനത്തിലും ഒരു വീട്ടിലും മുത്തുസെൽവം കവർച്ച നടത്തിയിരുന്നു. ഇവിടങ്ങളിൽനിന്ന് ആറ് സ്വർണ നാണയങ്ങളും 4000 രൂപയും നഷ്ടപ്പെട്ടു. ചിറ്റൂർ റോഡിലെ ഓഫിസിൽനിന്ന് പണം നഷ്ടമായിട്ടുണ്ട്. എന്നാൽ, വീട്ടിനുള്ളിൽ കടക്കാൻ കഴിയാത്തതിനാൽ സാധനങ്ങളൊന്നും നഷ്ടമായിട്ടില്ല. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് പൊലീസ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. ആദ്യ മോഷണ പരമ്പരക്കുശേഷം മുങ്ങിയെന്ന് കരുതിയ മുത്തുസെൽവത്തെ കണ്ടെത്താൻ പ്രത്യേക സംഘം തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് പൊലീസിനെ െഞട്ടിച്ച് വീണ്ടും മോഷണം നടന്നത്. പിടികിട്ടാപ്പുള്ളിയായ ഇയാളെ പിടികൂടാൻ രാത്രികാല പട്രോളിങ് അടക്കം പരിശോധന ശക്തമാക്കിയതായും തമിഴ്നാട്ടിലേക്ക് കടന്നിരിക്കാൻ സാധ്യതയില്ലെന്നും സെൻട്രൽ പൊലീസ് അറിയിച്ചു. കൃത്യമായ വിലാസമോ സ്വന്തമായി മൊബൈൽ ഫോണോ ഇല്ലാത്ത മുത്തുസെൽവത്തെ കണ്ടെത്തുന്നത് പൊലീസിന് വെല്ലുവിളിയാണ്. നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽനിന്നുള്ള സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് ഇതിൻെറ അടിസ്ഥാനത്തിലാണ് പൊലീസ് തിരച്ചിൽ നടത്തുന്നത്. അതിർത്തി വിടുന്നത് തടയാൻ സമീപത്തെ പൊലീസ് സ്റ്റേഷനുകളിലേക്കെല്ലാം വിവരം നൽകിയിട്ടുണ്ട്. കമ്പിപ്പാരയും കല്ലും ഉപയോഗിച്ച് വാതിലുകളും ജനലുകളും സമർഥമായി തകർത്ത് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.