ആലുവ: കൊതുകുകളെ ഉറവിടത്തിൽ നശിപ്പിച്ച് കുട്ടികൾ. 1630 ഇടങ്ങളിലാണ് കൊതുകകൾക്കെതിരെ 'ആക്രമണം' നടത്തിയത്. ഡെങ്കി ദി നത്തോടനുബന്ധിച്ച് ആലുവ ജില്ല ആശുപത്രിയുടെ നേതൃത്വത്തിലാണ് കൊതുക് ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആലുവ എസ്.എന്‍.ഡി.പി ഹയര്‍ സെക്കൻഡറി സ്‌കൂളിലെ എന്‍.എസ്.എസ്, സ്‌കൗട്ട് ആൻഡ് ഗൈഡ് വിഭാഗങ്ങളുടെ സഹകരണത്തോടെ ലൈബ്രറി വാര്‍ഡിലാണ് പ്രവര്‍ത്തനം നടത്തിയത്. വാര്‍ഡിലെ മുഴുവന്‍ വീടുകളിലും ഒമ്പത് പേരടങ്ങുന്ന എട്ട് വിദ്യാര്‍ഥി കേഡറ്റ് സംഘങ്ങളാണ് സന്ദര്‍ശനം നടത്തിയത്. വെള്ളം കെട്ടിനിന്ന് ഡെങ്കിപ്പനി പരത്തുന്ന ഈഡീസ് കൊതുകുകള്‍ വളരാന്‍ സാഹചര്യമുള്ള ചിരട്ടകള്‍, പാത്രങ്ങള്‍, വിറക് മൂടുന്ന ഷീറ്റുകള്‍, ചെടിച്ചട്ടികള്‍, ചെടിച്ചട്ടികള്‍ക്കടിയിലെ ട്രേകള്‍, ഫ്രിഡ്ജിന് പിന്നിലെ ട്രേകള്‍, പ്ലാസ്‌റ്റിക് മാലിന്യങ്ങള്‍ എന്നിവ നശിപ്പിച്ചു. മൊത്തം കൊതുക് വളരാനിടയുള്ള 1630 ഇടങ്ങളാണ് നശിപ്പിക്കപ്പെട്ടത്. ഓരോ സംഘത്തിലും എസ്.എന്‍.ഡി.പി ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ഓരോ അധ്യാപകര്‍ നേതൃത്വം നല്‍കി. അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്‌ദുൽ മുത്തലിബ് മുഖ്യപ്രഭാഷണം നടത്തി. ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി ഡെങ്കിദിന സന്ദേശം നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ സെബി വി. ബാസ്‌റ്റിന്‍ അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ഐ. സിറാജ് പ്രവര്‍ത്തന പരിപാടി വിശദീകരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പൽ സീമ കനകാംബരന്‍, എന്‍.എസ്.എസ് അസിസ്‌റ്റൻറ് കോഓഡിനേറ്റര്‍ സീമ എന്നിവര്‍ സംസാരിച്ചു. ക്യാപ്‌ഷൻ ea55 denki ഡെങ്കി ദിനത്തോടനുബന്ധിച്ച് ആലുവ ജില്ല ആശുപത്രിയുടെ നേതൃത്വത്തില്‍ എസ്.എന്‍.ഡി.പി ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അന്‍വർ സാദത്ത് എം.എല്‍.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.