ആലുവ: പഞ്ചവത്സര-ത്രിവത്സര എൽഎൽ.ബി എൻട്രൻസ് പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് എൻ.എം. അഭിഷേക് നിയമസഹായ വേദിയുടെയും എ.ഐ.എസ്.എഫ് ജില്ല കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ മാതൃകപരീക്ഷ നടത്തും. ഈ മാസം 18ന് രാവിലെ പത്തിന് ആലുവ സി. അച്യുതമേനോൻ സൻെററിലാണ് പരീക്ഷ. ജനറൽ ഇംഗ്ലീഷ്, ജനറൽ നോളഡ്ജ്, അരിത്തമാറ്റിക് ആൻഡ് മൻെറൽ എബിലിറ്റി, ആപ്റ്റിറ്റ്യൂഡ് ഫോർ ലീഗൽ സ്‌റ്റഡീസ് എന്നിവ ഉൾപ്പെടുത്തി പുതിയ മാതൃകയിലാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയുടെ ഘടനയിൽ മാറ്റം വന്നതിനാൽ വിദ്യാർഥികൾക്ക് ആശങ്ക അകറ്റാനും പരീക്ഷയെക്കുറിച്ച് അവബോധം സൃഷ്‌ടിക്കാനും മോഡൽ പരീക്ഷയിലൂടെ സാധിക്കുമെന്ന് കൺവീനർ എ.ഐ.എസ്.എഫ് ജില്ല വൈസ് പ്രസിഡൻറ് സി.എസ്. ഇഖ്ബാൽ അറിയിച്ചു. വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ: 94462 25763, 81119 84308, 99460 92803. ഐ.എൻ.ടി.യു.സിയിൽ ചേർന്നു ആലുവ: കീഴ്മാട് ചാലക്കലിലെ എസ് ആൻഡ് എസ് ട്രാൻസ്ഫോർമേഴ്‌സ് കമ്പനിയിലെ മുഴുവൻ തൊഴിലാളികളും സി.ഐ.ടി.യുവിൽനിന്ന് രാജിവെച്ച് ഐ.എൻ.ടി.യു.സിയിൽ ചേർന്നതായി ഐ.എൻ.ടി.യു.സി ഭാരവാഹികൾ അറിയിച്ചു. ഇതോടനുബന്ധിച്ച് ചേർന്ന പ്രഥമ യൂനിയൻ സമ്മേളനം ഐ.എൻ.ടി.യു.സി സംസ്‌ഥാന സെക്രട്ടറി വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. കെ.പി. സിയാദ്, കെ.എച്ച്. ഷാജി, മുഹമ്മദ് താഹിർ, കെ.ബി. നിജാസ്, കെ.എ. ഷിഹാബ്, എം.എ. ഷെഫീഖ്, എസ്.കെ. സുരാജ്, സി.എ. അരുൺ, കെ.എം. അനീഷ സുഗു, സനിത ഷാജി എന്നിവർ സംസാരിച്ചു. 60 തൊഴിലാളികളാണ് രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.