മതപരിവർത്തനം നടക്കുന്നുവെന്നാരോപിച്ച്​ ഡി.വൈ.എഫ്.ഐ മാര്‍ച്ച്

തൃപ്പൂണിത്തുറ: ആത്മീയ പഠനകേന്ദ്രത്തിൽ മതപരിവർത്തനം നടക്കുന്നുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി. തൃപ്പൂണിത്തുറ നഗരസഭ 31ാം വാർഡിൽ വാടകവീട്ടിൽ പ്രവർത്തിക്കുന്ന സാധന ശക്തികേന്ദ്രം എന്ന സ്ഥാപനത്തിലേക്കാണ് വ്യാഴാഴ്ച വൈകീട്ട് മാർച്ച് നടത്തിയത്. കഴിഞ്ഞ ദിവസം ഈ കേന്ദ്രത്തിൽനിന്ന് പാലക്കാട് സ്വദേശിനിയായ പെൺകുട്ടി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ഇതേത്തുടർന്നാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇവിടേക്ക് മാർച്ച് നടത്തിയത്. മുമ്പ് കണ്ടനാട് ഇതേ രീതിയില്‍ നടന്ന സ്ഥാപനം നാട്ടുകാരുടെ പ്രക്ഷോഭത്തെതുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ നിര്‍ത്തിവെപ്പിച്ചിരുന്നു. ഇതേ സ്ഥാപനം തന്നെയാണ് ഇപ്പോൾ പേരുമാറ്റി വലിയതറയിൽ പ്രവർത്തിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആരോപിച്ചു. മാർച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എം.ജി. സുജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.ടി. അഖില്‍ദാസ്, കെ.വി. കിരണ്‍രാജ്, അഖില്‍ മനോഹരന്‍, വി.ബി. വിബിന്‍, എൻ.എസ്. സുജിത്, എം.വി. രഞ്ജിത് എന്നിവര്‍ നേതൃത്വം നല്‍കി. തൃപ്പൂണിത്തുറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജ്കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ കെ.ആര്‍. ബിജു എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാപനത്തിന് സമീപം മാര്‍ച്ച് പൊലീസ് തടഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.