കൂടുതൽ സീറ്റുകൾക്ക്​ വിദേശ വിമാനക്കമ്പനികൾ രംഗത്ത്

നെടുമ്പാശ്ശേരി: ഇന്ത്യയിലേക്ക് താൽക്കാലികമായെങ്കിലും കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ വിദേശ വിമാനക്കമ്പനികൾ വ്യോമയാനമന്ത്രാലയത്തെ സമീപിച്ചു. ജെറ്റ് എയർവേസ് സർവിസ് നിർത്തിയതിനെത്തുടർന്നുള്ള യാത്രക്ലേശം കണക്കിലെടുത്താണ് കൂടുതൽ സർവിസുകൾ നടത്തുന്നതിന് കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ഇങ്ങനെവരുമ്പോൾ ഇന്ത്യയിൽനിന്ന് അനുവദിക്കുന്ന കൂടുതൽ സീറ്റുകൾ ഏത് വിമാനക്കമ്പനിക്ക് നൽകണമെന്നതും തീരുമാനിക്കേണ്ടതുണ്ട്. സ്പൈസ് ജെറ്റും മറ്റും കൂടുതൽ വിദേശ സർവിസുകൾക്ക് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ജെറ്റ് എയർവേസ് സർവിസ് പുനരാരംഭിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. എസ്.ബി.ഐ കൺസോർഷ്യം പുതിയ പങ്കാളിയെ തേടുന്നതിന് ശ്രമങ്ങൾ തുടരുന്നുണ്ട്. 8500 കോടിയോളം രൂപയാണ് വിവിധ ധനകാര്യസ്ഥാപനങ്ങൾക്ക് ജെറ്റ് നൽകാനുള്ളത്. ഈ തുക പൂർണമായി ഈടാക്കാതെ വായ്പയുടെ നിശ്ചിത ശതമാനം നിലനിർത്തി ഏതെങ്കിലും സംരംഭകരെ കണ്ടെത്താനും ശ്രമം നടത്തുന്നുണ്ട്. ഇത്തിഹാദ് 1500 കോടിയോളം രൂപ മുതൽമുടക്കാൻ സന്നദ്ധമായിട്ടുള്ളതായും റിപ്പോർട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.