പ്ലസ് വൺ പ്രവേശനം; വില്ലേജ് ഓഫിസുകളിലും അക്ഷയകളിലും തിരക്കേറുന്നു

കൊച്ചി: പ്ലസ് വൺ പ്രവേശനത്തിന് ഏകജാലക രീതിയിൽ അപേക്ഷിക്കാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കേ ജില്ലയിലെ വില് ലേജ് ഓഫിസുകളിലും അക്ഷയകേന്ദ്രങ്ങളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും തിരക്കേറുന്നു. അക്ഷയ മുഖേന ഓൺലൈനായി അപേക്ഷിക്കാനുള്ള തിരക്കും വില്ലേജ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിവിധ സർട്ടിഫിക്കറ്റുകൾ വാങ്ങാനുള്ള തിരക്കും സ്കൂളുകളിൽ വെരിഫിക്കേഷന് നൽകാനുള്ള തിരക്കുമാണ് അനുഭവപ്പെടുന്നത്. നേറ്റിവിറ്റി, കമ്യൂണിറ്റി തുടങ്ങിയ രേഖകൾ സ്വന്തമാക്കാനാണ് വില്ലേജ് ഓഫിസുകളിൽ അപേക്ഷകർ ഏറെനേരം കാത്തിരിക്കുന്നത്. ഇതിനുശേഷം അക്ഷയകളിൽ നീണ്ട സമയമെടുത്ത് ബന്ധപ്പെട്ട രേഖകളെല്ലാം നൽകി, സസൂക്ഷ്മം അപേക്ഷ സമർപ്പിക്കണം. മിക്ക അക്ഷയ കേന്ദ്രങ്ങളിലും നീണ്ട നിരയാണുള്ളത്. ചിലയിടങ്ങളിൽ തിരക്കുമൂലം ധിറുതിപ്പെട്ട് ചെയ്തുകൊടുക്കുന്നതായും ആക്ഷേപമുണ്ട്. അപേക്ഷ ഓൺലൈനായി സമർപ്പിച്ചുകഴിഞ്ഞാൽ പ്രിൻറൗട്ടിൽ വിദ്യാർഥിയും രക്ഷിതാവും ഒപ്പിട്ടശേഷം അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലയിലെ ഏതെങ്കിലും എച്ച്.എസ്.എസ് പ്രിൻസിപ്പലിന് സമർപ്പിക്കേണ്ടതുണ്ട്. വിദ്യാർഥികൾ അപേക്ഷക്കൊപ്പമുള്ള അക്നോളജ്മൻെറ് സ്ലിപ് പ്രിൻസിപ്പലിൻെറ ഒപ്പും സീലും വെച്ച് വാങ്ങി സൂക്ഷിക്കുകയും വേണം. ഇതിനായാണ് വിദ്യാർഥികൾ തങ്ങൾക്കിഷ്ടമുള്ള സ്കൂളുകളിെലത്തുന്നത്. ജില്ലയിൽ 32,082 പേരാണ് ഉന്നത പഠനത്തിന് അർഹത നേടിയത്. പ്ലസ് വൺ ഏകജാലക പ്രവേശനത്തിൻെറ ഭാഗമായി ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന ഭിന്ന‍ശേഷി വിദ്യാർഥികൾക്കുള്ള കൗൺസലിങ്ങിന് തുടക്കമായി. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള കൗൺസലിങ് തിങ്കളാഴ്ച എറണാകുളം ഗവ.ഗേൾസ് എച്ച്.എസ്.എസിൽ നടന്നു. ആലുവ വിദ്യാ‍ഭ്യാസ ജില്ലയിലുള്ളവർക്ക് കൗൺസലിങ് ചൊവ്വാഴ്ച എറണാകുളം ഗവ. ഗേൾസ് എച്ച്.എസ്.എസിലും മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലേത് ബുധനാഴ്ച പെരുമ്പാവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും കോതമംഗലം വിദ്യാഭ്യാസ ജില്ലയിേലത് വ്യാഴാഴ്ച പെരുമ്പാവൂർ ഗവ. ബോയ്സ് എച്ച്.എസ്.എസിലും നടക്കും. രാവിലെ 9.30 മുതൽ നാലു വരെയാണ് കൗൺസലിങ്. പങ്കെടുക്കുന്ന വിദ്യാർഥികൾ എസ്.എസ്.എൽ.സി, അസ്സൽ ഭിന്നശേഷി സർട്ടിഫിക്കറ്റ് എന്നിവയുമായി എത്തണം. ഫോൺ: 9447087675, 8075947721.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.