പി.എസ്​.സി ചെയർമാ​െൻറ ആവശ്യം അംഗീകരിക്കരുത്​

പി.എസ്.സി ചെയർമാൻെറ ആവശ്യം അംഗീകരിക്കരുത് കൊച്ചി: ചെയർമാൻ എം.കെ. സക്കീറിൻെറ ഔേദ്യാഗിക യാത്രകളിൽ കൂടെപ്പോകുന് ന ഭാര്യയുടെ ചെലവുകളും സർക്കാർ നൽകണമെന്ന െചയർമാൻെറ അധികാര ധൂർത്തിൻെറ ആവശ്യം അംഗീകരിക്കരുതെന്ന് കെ.എസ്.ടി.യു ജില്ല കമ്മിറ്റി ആവശ്യെപ്പട്ടു. പി.എസ്.സി ചെയർമാൻെറ ആവശ്യം സർക്കാർ ഖജനാവിന് കൂടുതൽ സാമ്പത്തികബാധ്യത ഉണ്ടാക്കുന്നതാണ്. സാമ്പത്തിക ഞെരുക്കം നേരിടുന്ന സർക്കാറിനെ സഹായിക്കാൻ പി.എസ്.സി ചെയർമാൻ ഈ ആവശ്യത്തിൽനിന്ന് പിന്മാറണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ആയുർവേദ ആശുപത്രിയിൽ ജലക്ഷാമം; മനുഷ്യാവകാശ കമീഷൻ പരിശോധിച്ചു തൃപ്പൂണിത്തുറ: പുതിയകാവ് ഗവ. ആയുർവേദ മെഡിക്കൽ കോളജ് ആശുപത്രിയിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് കാരണമായ ജലശുദ്ധീകരണ പ്ലാൻറിനെക്കുറിച്ചുള്ള പരാതികളെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് ആൻറണി ഡൊമനിക് തിങ്കളാഴ്ച ആശുപത്രിയിൽ പരിശോധന നടത്തി. ആശുപത്രിയിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പ്രധാന കാരണമായ കാര്യക്ഷമമല്ലാത്ത ജലശുദ്ധീകരണ പ്ലാൻറ് കമീഷൻ പരിശോധിച്ചു. ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കും രോഗികൾക്കും മറ്റുമായി പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ ശുദ്ധജലം ആവശ്യമുള്ള ആശുപത്രിയിൽ അതിൻെറ മൂന്നിലൊന്നുപോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. 50 ലക്ഷം മുടക്കി കുളവും 80 ലക്ഷം മുടക്കി മഴവെള്ള സംഭരണിയും നിർമിച്ചിട്ടുണ്ട്. എന്നാൽ, സംഭരണിയിലെ ചോർച്ച കാരണം വെള്ളം സംഭരിക്കാനാവാത്ത സ്ഥിതിയാണ്. മഴക്കാലത്ത് മലിനജലം ഒഴുകിവന്ന് കെട്ടിക്കിടക്കുന്നയിടത്താണ് ജലശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചത്. 40 ലക്ഷം മുടക്കി സ്ഥാപിച്ച രണ്ട് ഇൻസിനറേറ്ററിൽ ഒരെണ്ണം പൂർണമായും മറ്റൊന്ന് ഭാഗികമായും തകർന്ന അവസ്ഥയിലുമാണ്. ജീർണിച്ച ഈ ഇൻസിനറേറ്ററുകൾ തകർന്നുവീണാൽ ആളപായത്തിന് വരെ സാധ്യതയുണ്ട്. ആശുപത്രിക്ക് പുറത്തേക്കുവിടുന്ന മലിനജലം ശുദ്ധീകരിച്ച് സോളിഡ് വേസ്റ്റ് കമ്പോസ്റ്റ് ചെയ്യണമെന്നും നിലവിൽ പ്രവർത്തിക്കുന്ന ഇൻസിനറേറ്റർ ഉപയോഗിക്കാൻ പാടില്ലെന്നും ആശുപത്രിയിൽനിന്നുണ്ടാകുന്ന മലിനജലം, മലിനവായു എന്നിവ സംസ്കരിച്ച് നിർമാർജനം ചെയ്യുന്നതിന് പൊല്യൂഷൻ കൺട്രോൾ ബോർഡിൽനിന്ന് പ്രവർത്തനാനുമതി വാങ്ങണമെന്ന കേരള സ്റ്റേറ്റ് പൊല്യൂഷൻ കണ്ട്രോൾ ബോർഡ് ഗവ. ആയുർവേദ മെഡിക്കൽ കോളജ് അധികാരികൾക്ക് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ, നാളിതുവരെ ഒരുവിധ നടപടികളും ഉണ്ടായിട്ടില്ലെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി അംഗങ്ങൾ പറഞ്ഞു. 2016ൽ 50 ലക്ഷം മുടക്കി സ്ഥാപിച്ച ജല ശുദ്ധീകരണ പ്ലാൻറ് പ്രവർത്തനം ഒട്ടും കാര്യക്ഷമമല്ല. ഇതിൻെറ നിർമാണത്തിലടക്കം അഴിമതിയുള്ളതായും ഇക്കാര്യത്തിൽ നടപടി വേണമെന്നും പൊതുജനാരോഗ്യ സംരക്ഷണ സമിതി മനുഷ്യാവകാശ കമീഷന് നൽകിയ പരാതിയിൽ പറയുന്നു. സമിതിയുടെ പരാതിയിൽ ആശുപത്രിയിലെ ജലസംബന്ധമായ വിഷയങ്ങളാണ് പ്രധാനമായും ഉന്നയിച്ചതെന്നും നിലവിൽ അതിൻെറ പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തിയതെന്നും ആൻറണി ഡൊമിനിക് അറിയിച്ചു. വിശദ പരിശോധനകൾക്കുശേഷം റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.