നീന്തല്‍ ടെസ്​റ്റ്​

കൊച്ചി: 2019-20 വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിജ്ഞാനം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ടെസ്റ്റ് 14ന് ഉച്ചക്ക് 1.30 മുതല്‍ 2.30വരെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ സ്വിമ്മിങ് പൂളിൽ നടക്കും. പങ്കെടുക്കാന്‍ താൽപര്യമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻെറ സാക്ഷ്യപത്രവും സ്വിമ്മിങ് ഡ്രസുമായി എത്തണം. പി.ജി പ്രവേശനം കൊച്ചി: തേവര എസ്.എച്ച് കോളജിൽ ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളജ് വെബ്സൈറ്റ് (www.shcollege.ac.in) സന്ദർശിച്ച് ഓൺലൈനായി അപേക്ഷ നൽകണം. ബിരുദ കോഴ്സുകൾക്ക് മേയ് 19 വരെയും ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് മേയ് 25വരെയും അപേക്ഷിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.