റീ സ്ട്രക്ചറിങ്: തീരുമാനം പുനഃപരിശോധിക്കണമെന്ന് കെ.ഇ.എസ്.എ

ആലുവ: റീ സ്ട്രക്ചറിങ്ങി‍ൻെറ പേരുപറഞ്ഞ് ജലസേചന വകുപ്പിനെ സ്വകാര്യവത്കരിച്ച് അതോറിറ്റിയാക്കി മാറ്റാനുള്ള ശ്ര മമാണ് ഇറിഗേഷൻ ചീഫ് എൻജിനീയർ നടത്തുന്നതെന്ന് കേരള എൻജിനീയറിങ് സ്‌റ്റാഫ് അസോസിയേഷൻ. സർവിസ് സംഘടനകളുമായി ചർച്ചക്കുപോലും തയാറാകാതെയാണ് ഈ നീക്കം. ഇതുമായി ബന്ധപ്പെട്ട് ജൂൺ 12ന് ചീഫ് എൻജിനീയർ ഓഫിസിന് മുന്നിൽ സമരം നടത്തുമെന്ന് അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ.എൻ. സുർജിത്ത്, ജില്ല സെക്രട്ടറി നവാസ് യൂസഫ് എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.