നോമ്പുവഴി ലഭ്യമാകുന്ന ആത്മസംസ്‌കരണം സമൂഹത്തിന് അനുഗുണമാകണം -മന്ത്രി ഡോ. തോമസ് ഐസക്

ആലപ്പുഴ: നോമ്പനുഷ്ഠിക്കല്‍കൊണ്ട് വിശ്വാസികള്‍ക്ക് ലഭ്യമാകുന്ന ആത്മസംസ്‌കരണം മാനവ സമൂഹത്തിന് അനുഗുണമാകണമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഇഫ്താര്‍ സംഗമങ്ങള്‍ സാമൂഹിക പ്രതിബദ്ധതയുടെ അടയാളപ്പെടുത്തലുകളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി ഹോട്ടല്‍ എ.ജെ പാര്‍ക്കില്‍ സംഘടിപ്പിച്ച ഇഫ്താര്‍സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡൻറ് എച്ച്. അബ്ദുന്നാസര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.എം.എസ്.എ. ആറ്റക്കോയ തങ്ങള്‍ റമദാന്‍ സന്ദേശം നല്‍കി. ഇതോടനുബന്ധിച്ച് നടന്ന പുന്നപ്ര അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അനുസ്മരണത്തിന് എം.എം. ഹനീഫ് മൗലവി നേതൃത്വം നല്‍കി. മാതൃകയോഗ്യമായ നേതൃഗുണങ്ങളുടെ ഉടമയായിരുന്നു പുന്നപ്ര അബ്ദുൽ ഖാദിര്‍ മുസ്ലിയാരെന്ന് ഹനീഫ് മൗലവി അനുസ്മരിച്ചു. ഡി.സി.സി പ്രസിഡൻറ് എം. ലിജു, എ.എം. നസീര്‍, പടിഞ്ഞാറെ മഹല്ല് പ്രസിഡൻറ് ഫസലുദ്ദീന്‍, സെക്രട്ടറി എസ്.എം. ശെരീഫ്, കിഴക്കേ മഹല്ല് പ്രസിഡൻറ് നൗഷാദ്, സെക്രട്ടറി ഷാജി കോയ, എസ്.വൈ.എസ് ജില്ല പ്രസിഡൻറ് കെ.എ. മുസ്തഫ സഖാഫി, സെക്രട്ടറി പി.എസ്. മുഹമ്മദ് ഹാഷിം കാമില്‍ സഖാഫി, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി അനീസ് മുഹമ്മദ് എന്നിവർ സംസാരിച്ചു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജില്ല പ്രസിഡൻറ് ഹാമിദ് ബാഫഖി തങ്ങള്‍ സമാപനപ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. എസ്. നസീര്‍ സ്വാഗതവും സെലിം യാഫി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.