ആലപ്പുഴ: മത്സ്യഫെഡിൻെറ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫിഷറീസ് വകുപ്പും സഹകരിച്ച് ഉൾനാടൻ മത്സ്യമേഖലയുടെ വികസനം സാധ്യമാക്കുന്നതിനുള്ള രൂപരേഖ തയാറാക്കാൻ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെയും പ്രധിനിധികൾ പങ്കെടുത്ത ഏകദിന ശിൽപശാല സംഘടിപ്പിച്ചു. തണ്ണീർമുക്കം പണ്ഡിറ്റ് കറുപ്പൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാല മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. മന്ത്രി പി. തിലോത്തമൻ അധ്യക്ഷതവഹിച്ചു. ഫിഷറീസ് വകുപ്പ് വേമ്പനാട്ടുകായലിലെ മത്സ്യ സംരക്ഷണവും ഉൾനാടൻ മത്സ്യമേഖല വികസനവും ഫിഷറീസ് വകുപ്പിൻെറ പദ്ധതികളും ഉൾനാടൻ മത്സ്യമേഖല വികസനത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക്, ഉൾനാടൻ മത്സ്യത്തൊഴിലാളി സംഘടനകളും മത്സ്യഫെഡും എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രഭ മധു, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എസ്. ജ്യോതിസ്, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, മത്സ്യഫെഡ് ഭരണസമിതി അംഗം പി.എം. മിനി, മാനേജിങ് ഡയറക്ടർ ഡോ. ലോറൻസ് ഹരോൾഡ് എന്നിവർ സംസാരിച്ചു. ഫിഷറീസ് ജോയൻറ് ഡയറക്ടർ ഇഗ്നേഷ്യസ് മൺറോ, സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ് അംഗം രജി കെ.സദനരാജൻ, മത്സ്യഫെഡിലെ ഡെപ്യൂട്ടി ജനറൽ മാനേജർ (അക്വാകൾച്ചർ) വി. രേഖ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. കെ. അപ്പുക്കുട്ടൻ മോഡറേറ്റർ ആയിരുന്നു. ഈ മൂന്ന് ജില്ലകളിൽനിന്ന് 85 സഹകരണസംഘം പ്രതിനിധികളും 88 തദ്ദേശ സ്വയംഭരണ സംഘം പ്രധിനിധികളും ഫിഷറീസ് വകുപ്പിലെയും മത്സ്യഫെഡിലെയും ഉദ്യോഗസ്ഥരും ശിൽപശാലയിൽ പങ്കെടുത്തു. ഉൾനാടൻ മത്സ്യമേഖലയുടെ വികസനം ലക്ഷ്യമാക്കുന്ന നിരവധി നിർദേശങ്ങൾ ശിൽപശാലയിൽ ഉരുത്തിരിഞ്ഞു. ഐ.എച്ച്.ആർ.ഡി എൻ.ആർ.ഐ സീറ്റ് പ്രവേശനം ആലപ്പുഴ: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ എറണാകുളം, ചെങ്ങന്നൂർ, അടൂർ, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേർത്തല എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആറ് എൻജിനീയറിങ് കോളജുകളിലേക്ക് 2019-20 അധ്യയനവർഷത്തിൽ എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrd.kerala.gov.in/engenri എന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ മേൽപറഞ്ഞ കോളജുകളുടെ വെബ്‌സൈറ്റ് വഴി (പാസ്‌പെക്ട്‌സ് പ്രകാരമുള്ള) ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. ഈമാസം 25ന് വൈകീട്ട് അഞ്ചുവരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഓരോ കോളജിെലയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിൻറ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും 600 രൂപയുടെ ഡി.ഡിയും സഹിതം 29ന് വൈകീട്ട് അഞ്ചിന് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ ലഭിക്കണം. ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജുകളിൽ ബി.ടെക് എൻ.ആർ.ഐ സീറ്റുകൾക്ക് വാർഷിക കോഴ്‌സ് ഫീസ് ഒരുലക്ഷം രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.