കൊല്ലം: സുലേഖാ ബീവിയുടെ നോമ്പിന് എട്ടു പതിറ്റാണ്ടിൻെറ പഴക്കം. ഏഴാം വയസ്സിൽ നോമ്പ് പിടിച്ചുതുടങ്ങിയ സുലേഖാ ബീവി 87ാം വയസ്സിലും മുടക്കിയിട്ടില്ല. കണ്ണനല്ലൂർപള്ളി വടക്കതിൽ വീട്ടിൽ പരേതനായ ഹനീഫ കുഞ്ഞിൻെറ ഭാര്യയായ ഇവർക്ക് പത്തു മക്കളുണ്ട്. മക്കളും ചെറുമക്കളും നോമ്പ് പിടിക്കണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചക്ക് തയാറല്ല. മൂത്ത മകനായ യൂസുഫ് കുഞ്ഞിനൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. മദ്രസാ പഠനത്തിന് ചേർന്നപ്പോഴാണ് നോമ്പ് പിടിച്ചുതുടങ്ങിയത്. കൂട്ടുകുടുംബമായതിനാൽ അന്ന് പ്രായവ്യത്യാസമില്ലാതെ കുടുംബത്തിലെ എല്ലാവരും നോമ്പ് പിടിക്കുമായിരുന്നു. നോമ്പ് പിടിക്കുന്നതിലൂടെ മനസ്സിനും ശരീരത്തിനും പ്രത്യേക ആരോഗ്യവും ഉന്മേഷവും ലഭിക്കുമെന്നത് കൂടാതെ പാപങ്ങളിൽനിന്ന് മോചനം നേടാനാകുമെന്നാണ് ഇവർ പറയുന്നത്. പ്രായാധിക്യത്തിൻെറ ഭാഗമായ അസുഖങ്ങൾക്കുള്ള മരുന്നുകൾ കഴിക്കുന്നതും നോമ്പുതുറക്ക് ശേഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.