ചാരുംമൂട്: നൂറനാട് സി.ബി.എം ഹയർ സെക്കൻഡറി സ്‌കൂളിലെ മൂന്ന് ജോഡി ഇരട്ടകൾക്കും ചുനക്കര ഗവ. വൊക്കേഷനൽ ഹയർ സെക്കൻ ഡറി സ്കൂളിലെ ഒരുജോഡി ഇരട്ടകൾക്കും എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. പടനിലം പ്രശാന്ത് ഭവനത്തിൽ ബി. പ്രശാന്തിൻെറയും എസ്. രശ്മിയുടെയും മക്കളായ പൃഥ്വി, പ്രണവ്, ഇടപ്പോൺ ഇഴക്കരേത്ത് ഡാനിയൽ ജേക്കബിൻെറയും മേഴ്‌സിയുടെയും മക്കളായ ആനന്ദ് ജോൺ ഡാനി, അജിത് ജേക്കബ് ഡാനി, ആദിക്കാട്ടുകുളങ്ങര കാരാവള്ളിൽ സജിത്തിൻെറയും ജസീനയുടെയും മക്കളായ എസ്. ഐഷ, എസ്. ആമിന എന്നിവരാണ് നൂറനാട് സി.ബി.എം ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് എ പ്ലസ് മധുരം ലഭിച്ചവർ. ചുനക്കര കൊപ്പാറയിൽ കെ. രാജൻെറയും സിന്ധുവിൻെറയും മക്കളായ ശ്രീലക്ഷ്മി, ശ്രീപാർവതി എന്നിവരാണ് ചുനക്കര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. ചാരുംമൂട് പബ്ലിക് ലൈബ്രറിയില്‍ കലാവിഭാഗം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇവർ സ്കൂൾ കലോത്സവങ്ങളിലും മികവ് തെളിയിച്ചവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.