പെരുമ്പാവൂര്‍: നിയോജക മണ്ഡലത്തില്‍ വോട്ടെടുപ്പ് സമാധാനപരം. ചില ബൂത്തുകളില്‍ മാത്രം വോട്ടുയന്ത്രം പണിമുടക്ക ിയ തടസ്സങ്ങളല്ലാതെ മറ്റുപ്രശ്‌നങ്ങളൊന്നും വോട്ടിങ്ങിനെ ബാധിച്ചില്ല. 170 ബൂത്തിലും രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായി. എന്നാല്‍, 11 മണിയോടെ തിരക്ക് കുറഞ്ഞു. പിന്നീട് ഉച്ചക്കുശേഷം സ്ത്രീകള്‍ ഉള്‍പ്പെടെ വോട്ട് ചെയ്യാനെത്തി. നഗരത്തിലെ ഗേള്‍സ് എച്ച്.എസ്.എസ്, വെങ്ങോലയിലെ 119ാം നമ്പര്‍ പനിച്ചയം സ്‌കൂള്‍, ചേരാനല്ലൂര്‍ സര്‍ക്കാര്‍ സ്‌കൂള്‍ എന്നീ ബൂത്തുകളിലാണ് വോട്ടുയന്ത്രങ്ങള്‍ നിലച്ചത്. ഗേള്‍സ് എച്ച്.എസ്.എസിലും ചേരാനല്ലൂരും വെങ്ങോലയിലും ഒരു മണിക്കൂറിലധികം യന്ത്രങ്ങള്‍ നിലച്ചു. പല ബൂത്തിലും ഉച്ചയോടെ 50 ശതമാനം വോട്ട് രേഖപ്പെടുത്തിയത് ഇടത്, വലത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. വോട്ട് ചെയ്യാത്തവരെ തേടിപ്പിടിച്ച് ബൂത്തിലെത്തിക്കാന്‍ മുന്നണി പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി. വയോധികരെയും രോഗികളെയും ബൂത്തുകളില്‍ എത്തിക്കാന്‍ വാഹനങ്ങള്‍ സജ്ജമാക്കി. വോട്ടിങ് ശതമാനം വര്‍ധിച്ചത് തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ഇരുമുന്നണിയുടെയും അവകാശവാദം. എന്‍.ഡി.എ, എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങിയവരും തങ്ങളുടെ വോട്ടുനില ഉയരുമെന്ന പ്രതീക്ഷയിലാണ്. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ കിഴക്കമ്പലത്ത് പോളിങ് ശതമാനം വര്‍ധിച്ചതില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുണ്ട്. ട്വൻറി20 ബെന്നി ബഹനാന് എതിരായി രംഗത്തുള്ളതിനാല്‍ വോട്ടുനില ഉയര്‍ന്നത് അപകടകരമാണെന്ന് ചിലര്‍ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.