കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ കനത്ത പോളിങ്

കോലഞ്ചേരി: ചാലക്കുടി ലോക്സഭ മണ്ഡലത്തിലെ . ലോക്സഭ മണ്ഡലത്തിലെ ഏറ്റവും കൂടുതൽ പോളിങും ഇവിടെയാണ് 82.93 ശതമാനം. മുറിവ ിലങ്ങ്, ഐരാപുരം റബർ പാർക്ക്, കുമ്മനോട് ഗവ. യു.പി സ്‌കൂൾ 79ാം നമ്പർ, പുത്തൻകുരിശ്, പുറ്റുമാനൂർ എന്നിവിടങ്ങളിൽ വോട്ടിങ് യന്ത്രം പണിമുടക്കി അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ പോളിങ് രാവിലെ തടസ്സപ്പെട്ടു. കുന്നത്തുനാട് പഞ്ചായത്ത് സംസ്കാരിക നിലയം, കുന്നത്തുനാട് പഞ്ചായത്ത് ഓഫിസ് ബൂത്ത്, പെരിങ്ങാല ദർശന സ്‌കൂൾ ബൂത്ത്, തമ്മാനിമറ്റം, തിരുവാണിയൂർ ബൂത്തുകളിലും വോട്ടിങ് സമയം അവസാനിച്ചിട്ടും പോളിങ് തുടർന്നു. കുമ്മനോട് സടക്കാർ സ്‌കൂളിൽ വോട്ടു ചെയ്യാനെത്തിയ സ്വകാര്യ കമ്പനി ജീവനക്കാരൻെറ വോട്ടർ ഐ.ഡിയിലെ മേൽവിലാസം സംബന്ധിച്ച് െതരഞ്ഞെടുപ്പ് ഏജൻറുമാർ തർക്കം ഉന്നയിച്ചതുമയി ബന്ധപ്പെട്ട് അര മണിക്കൂറോളം പോളിങ് തടസ്സപ്പെട്ടത് ഒഴിച്ചാൽ മറ്റിടങ്ങളിലൊന്നും അനിഷ്ട സംഭവങ്ങൾ ഇല്ല. തിരഞ്ഞെടുപ്പ് തീർത്തും സമാധാനപരമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.