ആലപ്പുഴയിൽ 79.59 ശതമാനം പോളിങ്​

ആലപ്പുഴ: രാത്രിയും പോളിങ് ബൂത്തുകളിൽ നീണ്ടനിര ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ അക്ഷരാർഥത്തിൽ പുതു കാഴ്ചയായിരുന ്നു. വർധിതവീര്യത്തോടെയായിരുന്നു വോട്ടർമാർ തെരഞ്ഞെടുപ്പിനെ സമീപിച്ചത്. ആറുമണിക്ക് പോളിങ് അവസാനിക്കുമെങ്കിലും പല ബൂത്തിലും നീണ്ടനിര പ്രത്യക്ഷമായിരുന്നു. കൊടും വെയിലിലും ആലപ്പുഴയുടെ തീരദേശമേഖലയുടെ െതരഞ്ഞെടുപ്പ് ആവേശത്തിന് തെല്ലും കുറവുണ്ടായിരുന്നില്ല. രാത്രി എട്ടോടെ ലഭിച്ച കണക്കുകളിൽ 79.59 ശതമാനത്തിലധികം പോളിങ് നടന്നു. കഴിഞ്ഞ തവണ 78.68 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ്. ഉച്ചക്കുശേഷം മണ്ഡലത്തിൻെറ തീരദേശ മേഖലകളിലെ മിക്ക പോളിങ് ബൂത്തിലും വോട്ടർമാരുടെ നീണ്ടനിരയാണ് കാണപ്പെട്ടത്. പലരും തങ്ങളുടെ സമ്മതിദാനാവകാശം നിർവഹിക്കാൻ മണിക്കൂറുകൾ തന്നെ കാത്തുനിന്നു. സ്ത്രീകളടക്കമുള്ള വോട്ടർമാർ കൈക്കുഞ്ഞുങ്ങളുമായി വരെയാണ് വോട്ട് ചെയ്യാൻ പോളിങ് ബൂത്തുകളിലേക്ക് എത്തിയത്. അർത്തുങ്കൽ, ചേന്നവേലി, കാട്ടൂർ തുടങ്ങിയ ആലപ്പുഴ മണ്ഡലത്തിലെ തീരദേശ മേഖലകളിലെല്ലാം തന്നെ വോട്ടർമാരുടെ തിരക്ക് ദൃശ്യമായിരുന്നു. ചേർത്തലയിൽ വോട്ടിങ് സമയം രണ്ടുമണിക്കൂർ കൂടി നീട്ടിക്കൊടുത്തു. അർത്തുങ്കൽ ടി.ടി.ഐ ബൂത്തിൽ വിവി പാറ്റ് തകരാർ മൂലം പല പ്രാവശ്യം വോട്ടിങ് തടസ്സപ്പെട്ടു. വോട്ടർമാർ ബഹളം െവച്ചതിനെ തുടർന്നാണ് അധികൃതർ തടസ്സപ്പെട്ട സമയം കണക്കാക്കി പോളിങ് നീട്ടിക്കൊടുത്തത്. കൊക്കോതമംഗലം സൻെറ് ആൻറണീസ് ഹൈസ്കൂളിലും വെട്ടക്കൽ ചിത്രോദയ വായനശാല ബൂത്തിലും വൈകീട്ട് ആറിനുശേഷവും വോട്ടർമാരുടെ നീണ്ടനിര കാണാമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.