ഷാനിമോൾ ഉസ്​മാനെ ഇടത്​ പ്രവർത്തകർ തടഞ്ഞു

കായംകുളം: ബൂത്ത് സന്ദർശിക്കാൻ എത്തിയ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെ തടയാനുള്ള ഇടതുമുന്നണി ശ്രമം സംഘർഷാ വസ്ഥ സൃഷ്ടിച്ചു. ചേരാവള്ളി എൻ.എസ്.എസ്.എൽ.പി സ്കൂളിൽ ചൊവ്വാഴ്ച വൈകീട്ട് 6.30ഓടെയായിരുന്നു സംഭവം. ഇവിടത്തെ 99ാം നമ്പർ ബൂത്തിൽ ആറ് മണിക്കുശേഷവും 225 പേരാണ് വോട്ട് ചെയ്യാൻ ഉണ്ടായിരുന്നത്. ഇതറിഞ്ഞാണ് ഷാനിമോൾ ഇവിടേക്ക് എത്തിയത്. ബൂത്തിനകത്തേക്ക് കയറിയ സമയത്ത് സംഘടിച്ച് എത്തിയ ഇടതുമുന്നണി പ്രവർത്തകർ കൂവലും മുദ്രാവാക്യം വിളികളുമായി സ്ഥാനാർഥി പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, വോെട്ടടുപ്പ് പൂർത്തിയാകുന്നതുവരെ ബൂത്തുകളിൽ നിൽക്കാനുള്ള തൻെറ അവകാശം ആർക്കും ചോദ്യം ചെയ്യാനാകില്ലെന്ന നിലപാടിൽ ഷാനിമോളും ഉറച്ചുനിന്നു. സ്ഥിതി വഷളാകുമെന്ന ഘട്ടമെത്തിയതോടെ ഡിവൈ.എസ്.പി ആർ. ബിനുവിൻെറ നേതൃത്വത്തിൽ വൻ പൊലീസ് സംഘം ഇവിടേക്ക് എത്തുകയായിരുന്നു. തുടർന്ന് ഇടതുമുന്നണി പ്രവർത്തകരെ ബൂത്തിൻെറ പരിസരത്തുനിന്നും മാറ്റി. വോെട്ടടുപ്പ് പൂർത്തിയായ ശേഷമാണ് ഷാനിമോൾ മടങ്ങിയത്. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. ജയപ്രകാശ്, സെക്രട്ടറി ത്രിവിക്രമൻ തമ്പി, നിർവാഹക സമിതി അംഗം ഇ. സമീർ, യു.ഡി.എഫ് കൺവീനർ പി.എസ്. ബാബുരാജ്, ജനശ്രീ മിഷൻ ജില്ല ചെയർമാൻ കെ.കെ. നൗഷാദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ശ്രീജിത്ത് പത്തിയൂർ എന്നിവരും ഷാനിമോളിനൊപ്പം ഉണ്ടായിരുന്നു. ഇവരാരും ബൂത്തിനകത്തേക്ക് കടന്നതുമില്ല. നിയോജക മണ്ഡലത്തിലെ കൂടുതൽ വോട്ടർമാരുള്ള ബൂത്താണിത്. 1470 വോട്ടർമാരുള്ള ഇവിടെ വോെട്ടടുപ്പ് നടപടികളിലെ വേഗക്കുറവും സമയം കഴിഞ്ഞും വോെട്ടടുപ്പ് തുടരാൻ കാരണമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.