ആലപ്പുഴ: ചൊവ്വാഴ്ച രാവിലെ ഏഴുമണി. നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി സ്കൂളിന് മുന്നിൽ ൈഹവേയിൽ വരെ നീണ്ട ക്യൂ. വോട് ടെടുപ്പ് തുടങ്ങുന്നതിന് മുമ്പുതന്നെ ജില്ലയിലെ ഒട്ടുമിക്ക പോളിങ് സ്റ്റേഷനുകളിലും ഇതുതന്നെയായിരുന്നു അവസ്ഥ. മാവേലിക്കര മണ്ഡലത്തിൽ രാവിെല തന്നെ മിക്ക ബൂത്തുകളിലും നീണ്ടനിര പ്രത്യക്ഷപ്പെട്ടു. എട്ട് മണിയോടെ അഞ്ച് ശതമാനത്തിലധികം ആളുകൾ വോട്ടുചെയ്തു. കനത്ത ചൂടിനെയും അവഗണിച്ച് പോളിങ് സ്റ്റേഷനുകളിലേക്ക് ആളുകളുടെ ഒഴുക്കാണ് അനുഭവപ്പെട്ടത്. വിവിധ രാജ്യങ്ങളിൽ പ്രവാസിയായി കഴിയുന്നവർ വരെ വോട്ടുചെയ്യാൻ മാത്രമായി നാട്ടിലെത്തി. ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ തെരെഞ്ഞടുപ്പിൽ വോട്ടുചെയ്യാൻ എത്തിയത്. മാന്നാർ കുരട്ടിക്കാട് പാലക്കീഴിൽ മുഹമ്മദ് ബഷീർ ഒന്നര പതിറ്റാണ്ടിനുശേഷം ആദ്യമായിട്ടാണ് വോട്ടു ചെയ്യാൻ ഗൾഫിൽനിന്നും എത്തിയത്. ദീർഘനാളായി ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തു വരുകയാണ്. നാട്ടിൽ വന്നു പോയതിനുശേഷം ഒരു വർഷം തികയുന്നതിനുമുമ്പ് ഖത്തറിൽ നിന്നാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനായി വന്നത്. കുരട്ടിക്കാട് ഭൂവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താം നമ്പർ ബൂത്തിൽ മാതാപിതാക്കൾക്കൊപ്പമെത്തിയാണ് സമ്മതിദാനം നിർവഹിച്ചത്. രാത്രി ഏഴു മണിക്ക് ശേഷവും നിരവധിപേരാണ് വോട്ടവകാശം വിനിയോഗിക്കാൻ വരിനിന്നത്. 74.25 ശതമാനമാണ് പോളിങ്. കഴിഞ്ഞ തവണ ആകെ മാവേലിക്കരയിൽ 70.97 ശതമാനമായിരുന്നു. കുന്നത്തൂർ, കുട്ടനാട് ചങ്ങനാശ്ശേരി നിയമസഭ മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ പോളിങ് നടന്നു. മാവേലിക്കര നിയോജക മണ്ഡലത്തിലെ മിത്രക്കരി എൽ. പി സ്കൂളിൽ രാത്രി വളരെ വൈകിയാണ് പോളിങ് അവസാനിച്ചത്. മണ്ഡലത്തിലെ ഏക ട്രാൻസ്ജെൻഡറായ ചങ്ങനാശ്ശേരി ഇത്തിത്താനം പുതുപ്പറമ്പിൽ ലയ മരിയ ജയ്സൻ ചങ്ങനാശ്ശേരിയിൽ വോട്ട് രേഖപ്പെടുത്തി. ട്രാൻസ്ജൻഡർ തിരിച്ചറിയൽ കാർഡ് ലഭിച്ചിട്ട് ആദ്യമായി ചെയ്യുന്ന വോട്ടാണ്. ചാരുംമൂട്, ചെങ്ങന്നൂർ എന്നിവിടങ്ങളിലടക്കം നിരവധി ബൂത്തുകളിൽ വോട്ടിങ് യന്ത്രം പണിമുടക്കി. ഇന്ന് മാത്രമേ യഥാർഥ കണക്ക് വ്യക്തമാകൂ. മാവേലിക്കര പാർലമൻെറ് മണ്ഡലം ആകെ -74.25 ചങ്ങനാശ്ശേരി -72.34 കുട്ടനാട് -76.20 മാവേലിക്കര -74.25 ചെങ്ങന്നൂർ -70.17 കുന്നത്തൂർ -76.13 കൊട്ടാരക്കര -73.60 പത്തനാപുരം -73.69
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.