കരുനാഗപ്പള്ളിയിൽ സമാധാനപരം

കരുനാഗപ്പള്ളി: ആലപ്പുഴ പാർലമൻെറ് മണ്ഡലത്തിലെ കരുനാഗപ്പള്ളി നിയമസഭ മണ്ഡലത്തിൽ പോളിങ് പൊതുവേ സമാധാനപരം. അനിഷ് ട സംഭവങ്ങളൊന്നും ഉണ്ടായില്ല. ചിലയിടങ്ങളിൽ വോട്ടുയന്ത്രത്തിന് തകരാറുണ്ടായി. ഇടക്കുളങ്ങര എ.വി.കെ എം.എം എൽ പി.എസിലെ 169-ാം നമ്പർ ബൂത്തിൽ രണ്ട് പ്രാവശ്യം വോട്ടുയന്ത്രം പണിമുടക്കി. രാവിലെ 8.10നും ഒമ്പതിനുമാണ് തകരാറിലായത്. ഒരു മണിക്കൂറോളം പോളിങ് തടസ്സപ്പെട്ടു. മഴ ഭീഷണി നിലനിന്നെങ്കിലും തെളിഞ്ഞ അന്തരീക്ഷമായിരുന്നു. മഴയുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് വോട്ടർമാർ രാവിലെ ഏഴു മുതൽ ബൂത്തുകളിലെത്തിയിരുന്നു. രാവിലെ മുതൽ കരുനാഗപ്പള്ളി മണ്ഡലത്തിലെ 181 ബൂത്തുകളിൽ ഭൂരിഭാഗത്തിലും തിരക്കനുഭവപ്പെട്ടു. ആലപ്പാട് തീരത്ത് രാവിലെ മുതൽ പോളിങ് പൊതുവേ മന്ദഗതിയിലായിരുന്നെങ്കിലും വൈകീട്ടോടെ സ്ത്രീ വോട്ടർമാരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. പലയിടങ്ങളിലും വളരെ വൈകിയാണ് പോളിങ് അവസാനിച്ചത്. തഴവ കടത്തൂരിലെെ 61ാം നമ്പർ ബൂത്ത്, യന്ത്രം തകരാറിലായ ഇടക്കുളങ്ങര എ.വി.എം.എം.എൽ.പി. എസിൽ എതാണ്ട് എട്ടോടെയും, പുതിയകാവ് പുന്നക്കുളം ഗവ. സംസ്കൃത യു.പി സ്കൂൾ പോളിങ് സ്റ്റേഷൻ, മരുതൂർകുളങ്ങര ഗവ. എൽ.പി.എസ് എന്നിവിടങ്ങളിലും എതാണ്ട് 7.30 ഓടെയാണ് പോളിങ് പൂർത്തിയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.