ലെപ്രസി സാനറ്റോറിയം ബൂത്തിൽ പോളിങ്​ 88.49 ശതമാനം

ചാരുംമൂട്‌: മാവേലിക്കര മണ്ഡലത്തിലെ കുറവ് വോട്ടർമാരുള്ള നൂറനാട് ലെപ്രസി സാനറ്റോറിയം 151ാം നമ്പർ ബൂത്തിൽ പോളിങ ് 88.49 ശതമാനം. ആകെ 113 വോട്ടർമാരിൽ 100 പേർ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തി. താമരക്കുളം ഗ്രാമപഞ്ചായത്തിൽപെടുന്ന ബൂത്തിൽ സാനറ്റോറിയം അന്തേവാസികൾക്ക് മാത്രമായുള്ള ബൂത്താണിത്. 68 വോട്ടർമാർ പുരുഷന്മാരാണ്. സ്ത്രീകളുടെ ചികിത്സ വാർഡിനും സാനറ്റോറിയം ജയിലിനും സമീപമായാണ് പോളിങ് സ്റ്റേഷൻ ഒരുക്കിയത്. അന്തേവാസികളിലധികവും പ്രായാധിക്യം കൊണ്ടും അംഗവൈകല്യങ്ങൾകൊണ്ടും നടക്കാൻ ബുദ്ധിമുട്ടുള്ളവരാണ്. വീൽചെയറുകളിലും ഓട്ടോകളിലുമൊക്കെ ഇവർ പോളിങ് സ്റ്റേഷനിൽ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. 90 വയസ്സ് കഴിഞ്ഞ മുതിർന്ന അന്തേവാസി പാഞ്ചാലിയമ്മ വീൽചെയറിലെത്തി വോട്ട് ചെയ്തു. മുമ്പ് രണ്ടായിരത്തോളം അന്തേവാസികൾക്ക് വോട്ടുണ്ടായിരുന്ന ബൂത്താണിത്. പുറത്തെപ്പോലെതന്നെ സാനറ്റോറിയത്തിനകത്തും തെരഞ്ഞെടുപ്പിൻെറ എല്ലാ ആവേശവും പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ കർശനമായതോടെ സർക്കാർ സ്ഥാപനമെന്ന നിലയിൽ ഇവിടെ ഇപ്പോൾ പ്രചാരണ പ്രവർത്തനങ്ങൾക്ക് വിലക്കുണ്ട്. പരസ്യപ്രചാരണമില്ലെങ്കിലും തെരഞ്ഞെടുപ്പുകളിൽ തങ്ങൾക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് അന്തേവാസികൾ പറയുന്നു. താക്കോല്‍ദാനം മാന്നാര്‍: മാന്നാര്‍ പാവുക്കര ആതിരഭവനില്‍ ആതിരക്കും കുടുംബത്തിനും നിർമിച്ച വീടിൻെറ താക്കോല്‍ദാനം ബുധനാഴ്ച നടക്കും. പ്രളയത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് നിർമിക്കുക എന്ന ലക്ഷ്യവുമായി രൂപവത്കരിച്ച ഹോം ചലഞ്ച്, നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായി സ്ഥാപിച്ച ഹോളണ്ട് ഫോര്‍ കേരള, കടപ്ര മാന്നാര്‍ വൈസ്‌മെന്‍ ക്ലബ്, ഫ്ലഡ് വളൻറിയേഴ്‌സ് ഫാമിലി എന്നിവരുടെ സംയുക്ത സഹകരണത്തിലാണിത്. രാവിലെ 9.30ന് കുരട്ടിശ്ശേരി-പാവുക്കര ആതിരഭവനില്‍ നടക്കുന്ന സമ്മേളനം സജി ചെറിയാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മാന്നാര്‍ പഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് കണ്ണാടിശ്ശേരില്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ് താക്കോല്‍ദാനം നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.