ചട്ടം ലംഘിച്ച് ബി.ജെ.പി വാർത്തസമ്മേളനം; ഒടുവിൽ പത്രക്കുറിപ്പ്​ തിരികെവാങ്ങി

കൊച്ചി: വോട്ടെടുപ്പിൻെറ തലേന്ന് പരസ്യപ്രചാരണം പാടില്ലെന്ന തെരഞ്ഞെടുപ്പ് കമീഷ‍ൻെറ ചട്ടം ലംഘിച്ച് എറണാകുളം പ് രസ് ക്ലബിൽ ബി.ജെ.പിയുടെ വാർത്തസമ്മേളനം. ബി.ജെ.പി ഉദയംപേരൂർ പഞ്ചായത്ത് കമ്മിറ്റിയാണ് വാർത്തസമ്മേളനം വിളിച്ചത്. മാതൃക മത്സ്യഗ്രാമങ്ങൾ എന്ന ആശയം കേന്ദ്രഫിഷറീസ് വകുപ്പിൻെറ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് കാണിക്കുന്ന വാർത്തക്കുറിപ്പ് എൻ.ഡി.എക്ക് വോട്ടുചെയ്യണമെന്ന ആവശ്യവും ഉദയംപേരൂരിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും വിവരിക്കുന്നതായിരുന്നു. വാർത്തക്കുറിപ്പിന് പുറമേ 'വീണ്ടും വരണം, മോദി ഭരണം' തലക്കെട്ടിലുള്ള 16 പേജ് പ്രചാരണ പത്രികയും വിതരണം ചെയ്തു. പരസ്യപ്രചാരണം പാടില്ലെന്ന് മാധ്യമ പ്രവർത്തകർ ഓർമിപ്പിച്ചപ്പോൾ അക്കാര്യം അറിയില്ലെന്നും പിന്നീട് വരാമെന്നും പറഞ്ഞ് നേതാക്കൾ വാർത്തസമ്മേളനം അവസാനിപ്പിച്ചു. വിതരണം ചെയ്ത പത്രക്കുറിപ്പും ലഘുലേഖകളും മാധ്യമപ്രവർത്തകരിൽനിന്ന് തിരികെവാങ്ങിയാണ് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി.ജി. രാജൻ ഉൾെപ്പടെയുള്ളവർ പോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.