ആലപ്പുഴ: രണ്ട് വർഷംമുമ്പ് മാത്രമാണ് ഇലയിൽ സൈനുദ്ദീൻ ഭാരോധ്വഹനത്തിൽ സജീവമാകുന്നത്. ഇന്ന് ഇൗ 51കാരൻെറ നെഞ്ചോട ് ചേർന്ന് അഭിമാന തിളക്കത്തോടെ ഏഷ്യൻ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ നേടിയ മെഡലുകൾ കാണാം. ഹോേങ്കാങ്ങിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് -രണ്ട് 59 കിലോ വിഭാഗത്തിൽ വെള്ളിമെഡലും ഒാപൺ കാറ്റഗറി ബെഞ്ച്പ്രസിൽ സ്വർണവും ഉൾെപ്പടെ നാല് മെഡലുകളാണ് നഗരത്തിലെ പലചരക്ക് മൊത്തവ്യാപാരിയായ സൈനുദ്ദീൻ സ്വന്തമാക്കിയത്. ആലപ്പി ജിംനേഷ്യത്തിൽ അനീഷിൻെറയും സൂരജിൻെറയും കീഴിലാണ് പരിശീലനം. 32 വർഷമായി ജിമ്മിൽ വർക്ക്ഒൗട്ട് ചെയ്യുന്ന അദ്ദേഹത്തെ ഭാരോധ്വഹനത്തിലേക്ക് വഴിതിരിച്ചുവിട്ടത് ഈ പരിശീലകരായിരുന്നു. മത്സരത്തിൽ പെങ്കടുക്കാനും മെഡൽനേടാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇലയിൽ സൈനുദ്ദീൻ ഹോങ്കാങ്ങിൽനിന്ന് 'മാധ്യമ'ത്തോട് പറഞ്ഞു. കൊൽക്കത്തയിൽ ദേശീയ പവർലിഫ്റ്റിങ്ങിൽ ജേതാവായപ്പോൾ ഏഷ്യൻ ചാമ്പ്യൻഷിപ്പിന് പെങ്കടുക്കുകയെന്നത് സ്വപ്നമായിരുന്നു. പലരുടെയും സഹായത്തിലാണ് യാത്രക്കും താമസത്തിനും പണം കെണ്ടത്തിയത്. ഹോേങ്കാങ്ങിൽ എത്തി തൂക്കം നോക്കിയപ്പോൾ 61 കിലോ. മത്സരിക്കുന്നതാകെട്ട 59 കിലോ വിഭാഗത്തിലും. രണ്ട് ദിവസം പട്ടിണികിടന്ന് 58 കിലോയാക്കിയാണ് മത്സരത്തിനിറങ്ങിയത് -സൈനുദ്ദീൻ പറഞ്ഞു. ടീമംഗങ്ങളുടെ മത്സരങ്ങൾ കൂടി പൂർത്തീകരിച്ച് ഞായറാഴ്ചയോടെ മാത്രമെ ആലപ്പുഴയിൽ എത്തുകയുള്ളു. വോട്ടെടുപ്പിൽ പങ്ക് ചേരാൻ കഴിയാത്തതിലുള്ള നിരാശ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി കൂടിയായ സൈനുദ്ദീൻ മറച്ചുവെച്ചില്ല. ഭാര്യ സഫീന, മക്കളായ അഹമ്മദ് ഷാരിക്ക്, ഫരീദാമോൾ, സഫിയ എന്നിവർ പ്രോത്സാഹനത്തിനായുണ്ട്. -ജിനു റെജി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.