നെടുമ്പാശ്ശേരി: ശ്രീലങ്കയിലെ സ്ഫോടനത്തെ തുടർന്ന് നെടുമ്പാശ്ശേരിയിൽനിന്ന് കൊളംബോയിലേക്കുള്ള ഏക സർവിസ് ശ ്രീലങ്കൻ എയർവേസ് സർവിസ് റദ്ദാക്കിയില്ല. പതിവുപോലെ രാവിലെ കൊളംബോയിൽനിന്നെത്തിയ വിമാനം ഉച്ചയോടെ മടങ്ങുകയും ചെയ്തു. എന്നാൽ, യാത്രക്കാർ വളരെ കുറവായിരുന്നു. നിരവധിപേരാണ് കുടുംബസമേതവും മറ്റും വിനോദയാത്രക്ക് നേരത്തേ ടിക്കറ്റെടുത്തിരുന്നത്. പലരും അവസാനസമയം യാത്ര റദ്ദാക്കുകയായിരുന്നു. മറ്റ് വിമാനത്താവളങ്ങളിൽനിന്ന് സർവിസ് നടത്തുന്ന എയർ ഇന്ത്യ, ഇൻഡിഗോ വിമാനക്കമ്പനികൾ യാത്രക്കാർക്ക് ടിക്കറ്റുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റിക്കൊടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 24 വരെയുള്ള ടിക്കറ്റുകളാണ് മറ്റൊരു ദിവസത്തേക്ക് മാറ്റിക്കൊടുക്കുക. കർശന പരിശോധന നെടുമ്പാശ്ശേരി: ശ്രീലങ്കയിലെ സ്ഫോടനത്തിൻെറ പശ്ചാത്തലത്തിൽ കൊളംബോയിലേക്കുള്ള യാത്രക്കാർക്ക് കർശന പരിശോധന. ശ്രീലങ്കയിൽ നിന്നെത്തുന്ന ശ്രീലങ്കൻ സ്വദേശികളായ യാത്രക്കാരുടെ രേഖകളും കർശനമായി പരിശോധിക്കുന്നുണ്ട്. സംശയം തോന്നുന്നവരെ ശ്രീലങ്കൻ എംബസിയുമായി ബന്ധപ്പെട്ട ശേഷമേ പുറത്തേക്ക് വിടാവൂയെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്. സ്ഫോടനവുമായി ബന്ധമുള്ള ചില തീവ്രവാദികൾ ഇന്ത്യയിലേക്ക് കടക്കാനിടയുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണിത്. യാത്രക്കാരെ വിമാനത്തിനകത്ത് കയറുന്നതിനുമുമ്പ് ഒരിക്കൽക്കൂടി പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.