അരൂർ: ബ്രാഹ്മണ സമുദായത്തെ സഹായിക്കുന്നവർക്കും സഹായിച്ചവർക്കും ലോക്സഭ തെരഞ്ഞെടുപ്പിൽ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ പിന്തുണ നൽകുമെന്ന് അഖിലേന്ത്യ ബ്രാഹ്മണ ഫെഡറേഷൻ. ചില മണ്ഡലങ്ങളിൽ ബ്രാഹ്മണ സമുദായം സംഘടിത ശക്തിയായിട്ടുപോലും സമുദായത്തെ എല്ലാ രാഷ്ട്രീയപാർട്ടികളും അവഗണിക്കുകയാണെന്ന് യോഗം വിലയിരുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു എൻ. പൈ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ കന്യാകുളങ്ങര സുബ്രഹ്മണ്യൻ പോറ്റി, ടി.എസ്. സുബ്രഹ്മണ്യ അയ്യർ, രാമകൃഷ്ണൻ പോറ്റി, സദാശിവൻ നമ്പൂതിരി, രാജീവ് റാവു, മഹേഷ് പൈ, അശോക് പ്രഭു എന്നിവർ സംസാരിച്ചു. ദുഃഖവെള്ളി ആചരണങ്ങളിൽ പങ്കെടുത്ത് എ.എം. ആരിഫ് ആലപ്പുഴ: പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ എൽ.ഡി.എഫ‌് സ്ഥാനാർഥി എ.എം. ആരിഫിൻെറ പ്രചാരണ പ്രവർത്തനങ്ങൾ സജീവം. ദുഃഖവെള്ളി ദിനത്തിൽ വിവിധ ഭാഗങ്ങളിൽ വോട്ടർമാരെ സന്ദർശിച്ച ആരിഫ‌് പള്ളികളിൽ ദുഃഖവെള്ളിയോടനുബന്ധിച്ച ചടങ്ങുകളിലും പങ്കെടുത്തു. ചേർത്തല തങ്കി പള്ളിയിൽ വിശ്വാസികൾക്കൊപ്പം നേർച്ചക്കഞ്ഞി വിതരണത്തിലും പങ്കെടുത്തു. വൈകുന്നേരം കൊച്ചി പനമ്പിള്ളി നഗറിൽ നടൻ മമ്മൂട്ടിയുടെ വസതിയിൽ നടന്ന ചടങ്ങിൽ ആരിഫിൻെറ പുസ‌്തകം പ്രകാശനം ചെയ‌്തു. 'തെരഞ്ഞെടുത്ത നിയമസഭ പ്രസംഗങ്ങളും മാധ്യമ ഇടപെടലുകളും' എന്ന പേരിൽ മാതൃഭൂമി ബുക‌്സ‌് പുറത്തിറക്കിയ പുസ‌്തകം ആരിഫിൻെറ സാന്നിധ്യത്തിൽ പ്രഫ. എം.കെ. സാനുവിന‌് ആദ്യപ്രതി നൽകി മമ്മൂട്ടി പ്രകാശനം ചെയ‌്തു. ആരിഫിൻെറ തീരദേശപര്യടനം ഇന്ന‌് ആലപ്പുഴ: എൽ.ഡി.എഫ‌് സ്ഥാനാർഥി എ.എം. ആരിഫിൻെറ തീരദേശ പര്യടനം ശനിയാഴ‌്ച നടക്കും. കരുനാഗപ്പള്ളി നഗരസഭയിലെ പദ്മനാഭൻെറ ജെട്ടിയിൽ രാവിലെ 7.30ന‌് മന്ത്രി ജി. സുധാകരൻ ഉദ‌്ഘാടനം ചെയ്യും. കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട‌്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, അരൂർ മണ്ഡലങ്ങളിലെ നൂറോളം കേന്ദ്രങ്ങളിൽ സ്ഥാനാർഥിയെത്തും. ഉച്ചക്ക് ഒന്നിന‌് കാക്കാഴം പള്ളിക്ക‌് പടിഞ്ഞാറ‌് ഉച്ചഭക്ഷണത്തിന് പിരിയും. തുടർന്ന‌് വൈകുന്നേരം മൂന്നിന‌് കാർഗിൽ ജങ‌്ഷനിൽനിന്ന‌് പുനരാരംഭിക്കുന്ന പര്യടനം രാത്രി ഒമ്പതിന‌് പള്ളിത്തോട‌് ചാപ്പക്കടവിൽ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.