അങ്കമാലി: ദുഃഖവെള്ളിയാഴ്ച ദിവസം പകൽ പരസ്യ പ്രചാരണങ്ങൾക്ക് അവധി കൊടുത്ത് യു.ഡി.എഫ് സ്‌ഥാനാർഥി ബെന്നി ബഹനാൻ. ഉച്ചക്ക് വെങ്ങോല മാർ ബഹനാം സഹദാ വലിയ പള്ളിയിലെത്തി പ്രാർഥനയിൽ പങ്കെടുത്തു. രണ്ടര മണിക്കൂറോളം പള്ളിയിൽ ചെലവഴിച്ച ബെന്നി ബഹനാൻ നേർച്ച കഞ്ഞിയും കഴിച്ചാണ് മടങ്ങിയത്. രാത്രിയിൽ വാഴക്കുളത്ത് നടന്ന റോഡ് ഷോയിൽ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങൾ പങ്കെടുത്തു. കഴിഞ്ഞ ദിവസം കയ്പമംഗലം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ ഉമ്മൻ ചാണ്ടി നടത്തിയ റോഡ് ഷോയിലെ ജനപങ്കാളിത്തം യു.ഡി.എഫ് ക്യാമ്പിന് നൽകിയ ആത്മവിശ്വാസം ചെറുതല്ല. ചാലക്കുടിയിലും ഉമ്മൻ ചാണ്ടിയുടെ പൊതുസമ്മേളനത്തിനായി ആയിരക്കണക്കിന് പ്രവർത്തകരാണ് എത്തിച്ചേർന്നത്. ബെന്നി ബഹനാൻെറ പ്രചാരണത്തിനായി കൊടുങ്ങല്ലൂരിൽ ഫ്ലാഷ് മോബും സംഘടിപ്പിച്ചു. മൂന്നാം വട്ടം ഭവന സന്ദർശനവും കുടുംബ യോഗങ്ങളും പൂർത്തിയാക്കിയ യു.ഡി.എഫ് അവസാനഘട്ട പ്രചാരണം ഊർജിതമാക്കി. സ്ലിപ്, സാമ്പിൾ വോട്ടിങ് യന്ത്രം, യു.ഡി.എഫ് അഭ്യർഥന എന്നിവയുമായി അവസാനവട്ട ഭവന സന്ദർശനത്തിനായി പ്രവർത്തകർ വീടുകൾ കയറി തുടങ്ങി. സ്‌ഥാനാർഥിയുടെ രണ്ടാംവട്ട മണ്ഡല പര്യടനം പൂർത്തിയായി. ശനിയാഴ്ച ആലുവയിൽ റോഡ് ഷോ നടക്കും. ഞായറാഴ്ച അങ്കമാലിയിൽ സ്‌ഥാനാർഥി പങ്കെടുക്കുന്ന കൊട്ടിക്കലാശത്തോടെ പരസ്യ പ്രചാരണം സമാപിക്കും. ea anka Benny Behanan, ea anka Benny Behanan01 യു.ഡി.എഫ് സ്‌ഥാനാർഥി ബെന്നി ബഹനാൻ ദുഃഖവെള്ളിയാഴ്‌ച ദിവസം വെങ്ങോല മാർ ബഹനാം വലിയ പള്ളിയിൽ നേർച്ച കഞ്ഞി കഴിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.