കാലടി: ചാലക്കുടി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ ദുഃഖവെള്ളിയാഴ്ച മലയാറ്റൂർ കുരിശുമുടി കയറി. രാവ ിലെ എഴിന് അടിവാരത്ത് എത്തി മെഴുകുതിരി കത്തിച്ച് പ്രാർഥിച്ചശേഷമാണ് മലകയറ്റം ആരംഭിച്ചത്. ഒന്നാം സ്ഥലം മുതൽ കുരിശിൻെറ വഴിയിലെ ക്രിസ്തുവിൻെറ പീഡാനുഭവ സ്മരണകൾ ഓർമപ്പെടുത്തുന്ന 14 സ്ഥലത്തും പ്രാർഥിച്ചാണ് മല കയറിയത്. യേശുവിൻെറ മഹാത്യാഗം ഓരോരുത്തരും ജീവിതത്തിൽ പാഠമാക്കണമെന്നും സ്വാർഥതാൽപര്യങ്ങൾക്കുവേണ്ടി മനുഷ്യർ പരക്കംപായുന്ന ഈ കാലഘട്ടത്തിന് സ്വജീവൻതന്നെ ത്യജിച്ച ആ പുണ്യജീവിതം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മലയാറ്റൂരിൽ വളരെയേറെ വികസനപ്രവർത്തങ്ങൾ നടക്കേണ്ടതുണ്ട്. ഈ തീർഥാടനകേന്ദ്രത്തിന് അർഹിക്കുന്ന പ്രാധാന്യം ഇതുവരെ സംസ്ഥാനം ഭരിച്ച സർക്കാറുകൾ നൽകിയിട്ടില്ല. കേന്ദ്രസർക്കാറിൻെറ സഹായത്തോടെ മേഖലയിൽ ഹരിത ടൂറിസം പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി അങ്കമാലി മണ്ഡലം പ്രസിഡൻറ് പി.എൻ. സതീശൻ അടക്കം നിരവധി പ്രവർത്തകരും സ്ഥാനാർഥിെക്കാപ്പം മല കയറാൻ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.