ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നവർക്ക് വോട്ട് -കെ.പി.എം.എസ്

മരട്: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ജനാധിപത്യ, മതേതര, നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നവർക്ക് വോട്ടുചെയ്യാൻ അ ംഗങ്ങൾക്ക് സ്വതന്ത്രാവകാശം നൽകാൻ സംസ്ഥാന നേതൃയോഗം തീരുമാനിച്ചതായി കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം എം. രവി. കെ.പി.എം.എസ് എറണാകുളം യൂനിയൻ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.എം.എസ് ഇടതുമുന്നണിക്കൊപ്പമാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. ആശയങ്ങളെ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളെക്കൂടി ഉൾക്കൊള്ളുന്നതാണ് നിലപാട്. നവോത്ഥാനവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിനോടല്ല, സംസ്ഥാന സർക്കാറിൻെറ ആശയങ്ങളോടാണ് തങ്ങൾ ചേർന്നുനിന്നത്. പല ആശയങ്ങൾക്കായി ഒരേവേദി പങ്കുവെക്കുമ്പോഴും ഒരു മുന്നണിയോടും വിധേയത്വമില്ല. ഭരണഘടന തത്ത്വങ്ങളും ജനാധിപത്യ മൂല്യങ്ങളും മനുഷ്യാവകാശവും സംരക്ഷിക്കപ്പെടണം. ശബരിമല വിഷയം രാഷ്ട്രീയവത്കരിക്കാൻ പാടില്ലായിരുന്നു. സ്വകാര്യ, എയ്ഡഡ് മേഖലയിലെ സംവരണത്തിനായി പ്രക്ഷോഭമാരംഭിക്കും. യൂനിയൻ പ്രസിഡൻറ് ടി.പി. ഷാജി അധ്യക്ഷത വഹിച്ചു. ജില്ല അസിസ്റ്റൻറ് സെക്രട്ടറി ടി.കെ. മണി സംഘടന നയം വിശദീകരിച്ചു. യൂനിയൻ സെക്രട്ടറി കെ.വി. പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിപിൻ കുമാർ, പി.കെ. ബാബു, ഒ.പി. പുരുഷോത്തമൻ എന്നിവർ സംസാാരിച്ചു. യൂനിയൻ അസിസ്റ്റൻറ് സെക്രട്ടറി സി.കെ. ഗോപി സ്വാഗതവും ട്രഷറർ ടി.കെ. ഉദയകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.