ആദിശങ്കര എൻജിനീയറിങ് കോളജിൽ ദേശീയ കോൺഫറൻസ്

കാലടി: ആദിശങ്കര എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ വിഭാഗത്തിൻെറ നേതൃത്വത്തിൽ ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. ജി. മാധവൻ നായർ ഉദ്ഘാടനം ചെയ്തു. ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിച്ചു. ചെന്നൈ ഐ.ഐ.ടി പ്രഫ. ഡോ. ചന്ദ്രമൗലി മുഖ്യപ്രഭാഷണം നടത്തി. ചീഫ് ഓപറേഷൻസ് ഓഫിസർ പ്രഫ. സി.പി. ജയശങ്കർ, സീനിയർ അസോസിയേറ്റ് ഡയറക്ടർ ഡോ. ജേക്കബ് ജോർജ്, പ്രിൻസിപ്പൽ ഡോ. ദ്വരൈ രംഗസ്വാമി, മെക്കാനിക്കൽ വിഭാഗം മേധാവി പ്രഫ. കെ.കെ. എൽദോസ്, കോൺഫറൻസ് കോഓഡിനേറ്റർ അരവിന്ദ് എന്നിവർ സംസാരിച്ചു. സ്കൂൾ വിദ്യാർഥികൾക്ക് ക്വിസ്, ട്രഷർ ഹണ്ട്, പോസ്റ്റർ ഡിസൈൻ, കോളജ് വിദ്യാർഥികൾക്ക് ഓട്ടോ ക്വിസ് തുടങ്ങിയ മത്സരങ്ങളും നടന്നു. കൊച്ചിൻ ഷിപ്യാർഡിൻെറ സഹകരണത്തോടെ ഷിപ്ബിൽഡിങ് ആൻഡ് റിപ്പയറിങ് വർക്ക്ഷോപ്പും ഉണ്ടായിരുന്നു. ഷിപ്യാർഡ് സീനിയർ മാനേജർ ബിജു തോമസ് വർക്ക്ഷോപ്പിന് നേതൃത്വം നൽകി. നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥി നിതിൻ ജേക്കബിന് ഏറ്റവും മികച്ച സെമിനാർ അവതരണത്തിനുള്ള അവാർഡ് വിതരണം ചെയ്തു. ചിത്രം-- ek kldy_adi sankaraa ആദിശങ്കര എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ വിഭാഗത്തിൻെറ നേതൃത്വത്തിൽ നടത്തിയ ദേശീയ കോൺഫറൻസ് ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. ജി. മാധവൻ നായർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.