ചാലക്കുടിയിലെ വികസനം; 1750 കോടിയോടൊപ്പം 1.54 കോടികൂടിയുണ്ടെന്ന് എല്‍.ഡി.എഫ്

ആലുവ: വികസനം തെരഞ്ഞെടുപ്പ് വിഷയമാക്കേണ്ടി വന്നപ്പോള്‍ ചാലക്കുടിയിൽ യു.ഡി.എഫിൻെറ ഉറക്കം നഷ്‌ടപ്പെട്ടത് സ്വാഭ ാവികമാണെന്ന് എൽ.ഡി.എഫ് പ്രസ്താവനയിൽ ആരോപിച്ചു. ചാലക്കുടി ലോക്‌സഭ മണ്ഡലത്തില്‍ ഇന്നസൻെറ് മുന്‍കൈയെടുത്ത് നടപ്പാക്കിയ 1750 കോടി രൂപയുടെ വികസനപദ്ധതികള്‍ക്കൊപ്പം പട്ടികയില്‍ ചേര്‍ക്കാന്‍ വിട്ടുപോയ 1.54 കോടി രൂപയുടെ വികസനപദ്ധതികള്‍കൂടിയുണ്ടെന്ന് അവർ അവകാശപ്പെട്ടു. തങ്ങൾ നേരേത്ത പ്രസിദ്ധീകരിച്ച പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ചേര്‍ക്കാന്‍ വിട്ടുപോയ ആറ് റോഡ് പദ്ധതികൂടിയുണ്ട്. വാരിയംപറമ്പ്-പ്ലാക്കത്തറ റോഡ് (22 ലക്ഷം), മാമ്പ്ര-കരിക്കട്ടക്കുന്ന് റോഡ് (18.5 ലക്ഷം), മലയാറ്റൂര്‍-കളരി-കരിപ്പായ (26 ലക്ഷം), കുറ്റിച്ചിറക്കടവ് റോഡ് (36 ലക്ഷം), എല്‍.ഐ കനാല്‍ ബണ്ട് റോഡ് (34 ലക്ഷം), മംഗലതൃക്കോവ് റോഡ് (18 ലക്ഷം) എന്നിവയാണിവ. എം.പി ഫണ്ടില്‍നിന്ന് പണം നല്‍കി നിര്‍മിച്ച റോഡുകള്‍ക്കുപുറമെ കേന്ദ്ര റോഡ് ഫണ്ടില്‍നിന്ന് 123 കോടിയും മണ്ഡലത്തിലെ വിവിധ റോഡുകള്‍ക്ക് ഇന്നസൻെറ് ലഭ്യമാക്കി. കേന്ദ്ര റോഡ് ഫണ്ടിനുവേണ്ടി റോഡുകളുടെ നീണ്ട പട്ടിക സംസ്ഥാന സര്‍ക്കാര്‍ ഓരോ വര്‍ഷവും സമര്‍പ്പിക്കാറുണ്ടെങ്കിലും ഇവയില്‍ പരിമിത എണ്ണം റോഡുകള്‍ക്കുമാത്രമേ അനുമതി ലഭിക്കാറുള്ളൂ. എം.പിമാര്‍ കേന്ദ്രസര്‍ക്കാറില്‍ ചെലുത്തുന്ന സമ്മര്‍ദമാണ് ഇവിടെ നിര്‍ണായകമാകുന്നത്. 2014-15ലും 2015-16ലും യു.ഡി.എഫ് കേരളം ഭരിക്കുമ്പോള്‍ ചാലക്കുടി മണ്ഡലത്തില്‍ ഒരുഫണ്ടും അനുവദിക്കാനുള്ള സഹായം അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ല. ലോക്‌സഭ മണ്ഡലത്തിലെ വികസനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കേണ്ടത് എം.പിയുടെ ഉത്തരവാദിത്തമാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കുപുറമെ സംസ്ഥാന സര്‍ക്കാറിനെയും ഗ്രാമപഞ്ചായത്തുകള്‍വരെയുള്ള ത്രിതല ഭരണസംവിധാനെത്തയും ഇതിന് ഉപയോഗപ്പെടുത്തണം. ഈ ഉത്തരവാദിത്തം സമർഥമായി നിര്‍വഹിക്കുകയാണ് ഇന്നസൻെറ് ചെയ്തത്. ഇതിനുപുറമെ പൊതുമേഖല കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ടും മണ്ഡലത്തില്‍ പ്രയോജനപ്പെടുത്തി. മുന്‍ എം.പി ചെലവഴിക്കാതെയിട്ടിരുന്ന 2.5കോടി ഉപയോഗപ്പെടുത്താന്‍ സാധിെച്ചന്നറിയുമ്പോഴാണ് ഇന്നസൻെറിൻെറ പ്രഫഷനലിസം ബോധ്യമാവുക. എം.പി ഫണ്ടുമാത്രം ഉപയോഗിച്ച് നടപ്പാക്കേണ്ട ബാധ്യതമാത്രമാണ് യു.ഡി.എഫിന് വികസനമെന്നതിനാല്‍ വികസനത്തുടര്‍ച്ചക്ക് ഇടതുപക്ഷം വീണ്ടും വരേണ്ടത് പ്രധാനമാണെന്നും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. പ്രളയക്കെടുതിയുടെ നൊമ്പരം മാറുംമുേമ്പ ചാലക്കലിലെ കാർഷികമേഖലയെ കാറ്റ് ചുഴറ്റിയെറിഞ്ഞു ആലുവ: പ്രളയക്കെടുതിയിൽ തകർന്നടിഞ്ഞ കർഷകരുടെ നൊമ്പരങ്ങൾ മാറും മുേമ്പ വേനൽമഴയിലും കാറ്റിലും തകർന്നടിഞ്ഞ് ചാലക്കലിലെ കാർഷികമേഖല. വെള്ളിയാഴ്ച ആഞ്ഞടിച്ച കാറ്റിലും മഴയിലുമാണ് കുട്ടമശ്ശേരി, ചാലക്കൽ ഭാഗങ്ങളിലെ കാർഷികമേഖലയെ തകർത്തത്. പല കർഷകരുെടയും കുലച്ച ഏത്തവാഴകളും കപ്പയും അടക്കം നിരവധി കാർഷികവിളകളാണ് കാറ്റിൽ തകർന്നത്. ചാലക്കൽ താഴത്തെ കുടി സച്ചിദാനന്ദൻ, മോഹനൻ കണ്യാമ്പിള്ളി, പ്രകാശൻ, ഇബ്രാഹിംകുട്ടി തുടങ്ങിയവരുടേതടക്കം നിരവധി കർഷകരുടെ സ്വപ്നങ്ങളാണ് തകർന്നത്. പ്രളയത്തിൽ ഈ ഭാഗം പൂർണമായും വെള്ളത്തിലായിരുന്നു. പ്രളയമുറിവ് ഉണങ്ങുംമുമ്പാണ് വേനൽ കാറ്റും മഴയും ദുരന്തമായത്. ക്യാപ്‌ഷൻ ea56 vazha കാറ്റിലും മഴയിലും തകർന്ന ചാലക്കലിലെ വാഴത്തോട്ടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.