ആലുവ: ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാംസ്കാരിക പ്രവർത്തനങ്ങൾക്കുമായി പ്രവർത്തിക്കുന്ന മുസ്‌ലിം സർവിസ് സൊസൈറ്റി ഗവ. ആയുർവേദ ആശുപത്രിക്ക് റഫ്രിജറേറ്റർ നൽകി. ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അനഘൻ ഏറ്റുവാങ്ങി. എം.എസ്.എസ് ആലുവ യൂനിറ്റ് പ്രസിഡൻറ് മാലിക് പാത്തല അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് പ്രഫ. നൂറുദ്ദീൻ, സെക്രട്ടറി സലിം, സംസ്‌ഥാന വൈസ് പ്രസിഡൻറ് അബൂബക്കർ, സെക്രട്ടറി ഹസൻ, പി.എം. മൂസക്കുട്ടി, പി.എ. ഹംസക്കോയ, കെ.എസ്. അലിയാർ, കെ.കെ. നാസർ, അബ്‌ദുൽ വഹാബ്, ഹക്കിം പാറേലി, ഹമീദ് എന്നിവർ സംസാരിച്ചു. ട്രഷറർ എം. ഷാജഹാൻ നന്ദി പറഞ്ഞു. ലോക ഹീമോഫീലിയ ദിനം ആചരിച്ചു ആലുവ: ജില്ല ആശുപത്രിയിലെ ഹീമോഫീലിയ ട്രീറ്റ്മൻെറ് സൻെററിൻെറ ആഭുമുഖ്യത്തിൽ ലോക ഹീമോഫീലിയ ദിനം ആചരിച്ചു. ഹീമോഫീലിയ രോഗികൾക്ക് അവബോധ സെമിനാർ സംഘടിപ്പിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ.കെ. കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മധ്യകേരള പ്രസിഡൻറ് ഡോ. രാജേശ്വരിയമ്മ മുഖ്യാതിഥിയായിരുന്നു. വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയ റീജനൽ തലവൻ സച്ചി സത്പതി സംസാരിച്ചു. ഹീമോഫീലിയ രോഗികളെയും കൂട്ടിരിപ്പുകാരെയും ഉൾപ്പെടുത്തി വാക്കത്തൺ, കുട്ടികളുടെ ചിത്രരചന മത്സരം എന്നിവ സംഘടിപ്പിച്ചിരുന്നു. സെമിനാറിൽ ആസ്‌റ്റർ മെഡ്സിറ്റി കൺസൽട്ടൻറ് ഹെമറ്റോളജിസ്‌റ്റ് ഡോ. ദീപക് ചാൾസ്, ഫിസിയോ തെറപിസ്‌റ്റ് സില്ലാ ജോസഫ്, നഴ്സ് കോഓഡിനേറ്റർ ശ്യാംരാജ് എന്നിവർ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.