പള്ളിക്കര: ചിറ്റനാട് മേഖലയിൽ പെരിയാർവാലി കനാലിൽ വെള്ളമെത്തുന്നില്ലെന്ന് ആക്ഷേപം. പെരിയാർവാലി കനാലിൻെറ ഭാഗമ ായ പഴന്തോട്ടം-പറക്കോട്-എരുമേലി-കിഴക്കേ മോറക്കാല-പള്ളിക്കര ചിറ്റനാട് വഴി പടിഞ്ഞാറെ മോറക്കാലയിൽ അവസാനിക്കുന്ന സബ് കനാലിൽ വർഷങ്ങളായി കനാൽ വെള്ളമെത്തുന്നില്ല. മാത്രമല്ല, പഴന്തോട്ടം മുതൽ പള്ളിക്കര വരെ ഭാഗങ്ങളിൽ വിവിധയിടങ്ങളിൽ വെള്ളം പാഴായി റോഡിലൂടെ ഒഴുകുകയാണ്. പള്ളിക്കരയിൽ റോഡിനുകുറുകെ സ്ഥാപിച്ച പൈപ്പിൽ ഭൂരിഭാഗവും മണ്ണുകയറി വെള്ളം കടന്നുപോകാത്ത അവസ്ഥയിലാണ്. വേനൽ കടുക്കുകയും പരിസരത്തെ കിണറുകൾ വറ്റുകയും ചെയ്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമാണ്. വെള്ളം എത്താതായതോടെ കനാലിൽ മാലിന്യവും നിറഞ്ഞു. നാട്ടുകാർ പലതവണ മുൻകൈയെടുത്ത് വെള്ളം എത്തിക്കാൻ ശ്രമിക്കുകയും കനാലിലെ മാലിന്യം നീക്കി പള്ളിക്കര വരെ എത്തിച്ചെങ്കിലും പെപ്പിലെ മണ്ണ് നീക്കാതെ വെള്ളം കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ ഉദ്യമം അവസാനിപ്പിക്കുകയായിരുന്നു. പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിെല്ലന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. പരിസരവാസികളുടെ ഏക ആശ്രയമായ കനാൽ വെള്ളം എത്തിക്കാൻ അധികൃതർ എത്രയുംവേഗം നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.