ബി.ജെ.പി മതനിരപേക്ഷതയിൽ വിശ്വസിക്കുന്നില്ല -കാരാട്ട്

കാലടി: ബി.ജെ.പി ഒരിക്കലും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നിെല്ലന്ന് സി.പി.എം പി.ബി അംഗം പ്രകാശ് കാരാട്ട്. ചാലക്കുട ി പാർലമൻെറ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ഇന്നസൻെറിൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കാഞ്ഞൂർ പഞ്ചായത്ത് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്. ബി.ജെ.പിയുടെ നയം വർഗീയത മാത്രമാണ്. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. ബി.ജെ.പിയുടെ വർഗീയവത്കരണത്തെ നേരിട്ടത് എൽ.ഡി.എഫ് മാത്രമാണ്. കേരളത്തിലെ ഇടതുസർക്കാർ പെൻഷൻ വർധിപ്പിച്ചത് 51 ലക്ഷം പേർക്ക് ഗുണം ചെയ്തു. വനിത സുരക്ഷയുടെ കാര്യത്തിലും സർക്കാർ വിജയംതന്നെ. പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലാക്കി. പ്രളയത്തെ സർക്കാർ നേരിട്ടതും ചരിത്രമാണെന്നും കാരാട്ട് കൂട്ടിച്ചേർത്തു. വി.എസ്. വർഗീസ് അധ്യക്ഷത വഹിച്ചു. കെ.പി. ബിനോയി, കെ. ചന്ദ്രൻ പിള്ള, അനിൽകുമാർ, സി.കെ. സലിംകുമാർ, വി. സലീം, ടി.ഐ. ശശി, ടി. എണ്ണപ്പൻ, എം.പി. അബു, കെ.വി. വിപിൻ, എൻ.സി. ഉഷാകുമാരി, പി. അശോകൻ, എം.ജി. ഗോപിനാഥ്, വർഗീസ് കോയിക്കര, ആൻറു തളിയൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.