കാൽവരിയിലെ യാഗബലിയുടെ ഓർമ പുതുക്കി ഇന്ന്​ ദുഃഖവെള്ളി ആചരിക്കും

അരൂർ: യേശുവിൻെറ കാൽവരിയിലെ യാഗബലിയുടെ ഓർമ പുതുക്കി ദേവാലയങ്ങളിൽ ഇന്ന് ദുഃഖവെള്ളി ആചരിക്കും. മരമണികളുടെ ശബ്ദവ ും കുരിശിൻെറ വഴിയിലെ ഗാനങ്ങളും ദേവാലയാങ്കണങ്ങളെ ഭക്തിസാന്ദ്രമാക്കും. യേശുവിൻെറ പീഡാനുഭവ തിരുസ്വരൂപവും വഹിച്ചുള്ള നഗരികാണിക്കൽ പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും. അരൂർ സൻെറ് അഗസ്റ്റിൻസ് പള്ളിയിൽ രാവിലെ ഏഴിന് കുരിശിൻെറ വഴി സൻെറ് ആൻറണീസ് ചാപ്പലിൽനിന്ന് ആരംഭിക്കും. വൈകീട്ട് മൂന്നിന് ദൈവവചന പ്രഘോഷണം, കുരിശാരാധന, നഗരികാണിക്കൽ പ്രദക്ഷിണം എന്നിവ ഉണ്ടാകും. എഴുപുന്ന സൻെറ് റാഫേൽസ് പള്ളിയിൽ രാവിലെ ഏഴിന് പീഡാനുഭവ തിരുക്കർമങ്ങൾ ആരംഭിക്കും. വൈകീട്ട് നാലിന് എരമല്ലൂർ സൻെറ് ജോസഫ്സ് പള്ളിയിലേക്ക് നഗരികാണിക്കൽ പ്രദക്ഷിണം, രാത്രി എട്ടിന് കബറടക്കം. എഴുപുന്ന കാരുണ്യപുരം സൻെറ് സെബാസ്റ്റ്യൻസ് പള്ളിയിൽ വൈകീട്ട് 3.30ന് പീഡാനുഭവ തിരുക്കർമങ്ങൾ ആരംഭിക്കും. വൈകീട്ട് നാലിന് നഗരികാണിക്കൽ പ്രദക്ഷിണം, രാത്രി 11.30ന് കബറടക്കം. എഴുപുന്ന നീണ്ടകര സൻെറ് സെബാസ്റ്റ്യൻസ് പള്ളിയിൽ രാവിലെ 8.30ന് കുരിശിൻെറ വഴി. വൈകീട്ട് 3.30ന് ദൈവവചന പ്രഘോഷണം. തുടർന്ന് നഗരികാണിക്കൽ പ്രദക്ഷിണം, രാത്രി 12ന് കബറടക്കം. കോടംതുരുത്ത് ഫാത്തിമാത പള്ളിയിൽ രാവിലെ 10ന് കുരിശിൻെറ വഴി, വൈകീട്ട് 3.30ന് പീഡാനുഭവ തിരുക്കർമങ്ങൾ ആരംഭിക്കും. രാത്രി 10നും കുരിശിൻെറ വഴി ഉണ്ടാകും. ചന്തിരൂർ സൻെറ് മേരീസ് പള്ളിയിൽ രാവിലെ എട്ടിന് കുരിശിൻെറ വഴി, വൈകീട്ട് 3.30ന് പീഡാസഹന അനുസ്മരണം. തുടർന്ന് നഗരികാണിക്കൽ പ്രദക്ഷിണം, രാത്രി 10ന് കുരിശിൻെറ വഴി, 11ന് കബറടക്കം. എഴുപുന്ന തെക്ക് സൻെറ് ആൻറണീസ് പള്ളിയിൽ രാവിലെ ആറുമുതൽ ആരാധന, ഉച്ചക്ക് 12ന് നേർച്ചക്കഞ്ഞി വിതരണം, വൈകീട്ട് 3.30ന് പീഡാനുഭവ തിരുക്കർമങ്ങൾ ആരംഭിക്കും. എരമല്ലൂർ സൻെറ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ രാവിലെ എട്ടിന് കുരിശിൻെറ വഴി, വൈകീട്ട് 3.30ന് പീഡാനുഭവ തിരുക്കർമങ്ങൾ ആരംഭിക്കും, രാത്രി 10.30നും കുരിശിൻെറ വഴി ഉണ്ടായിരിക്കും. എഴുപുന്ന തെക്ക് വല്ലേത്തോട് സൻെറ് ജോസഫ്സ് പള്ളിയിൽ വൈകീട്ട് നാലിന് പീഡാനുഭവ തിരുക്കർമങ്ങൾ ആരംഭിക്കും. എഴുപുന്ന വടക്ക് സൻെറ് മേരീസ് ഇമാക്കുലേറ്റ് പള്ളിയിൽ വൈകീട്ട് 3.30ന് പീഡാനുഭവ തിരുക്കർമങ്ങൾ ആരംഭിക്കും. തങ്കിയിൽ ഭക്തപ്രവാഹം ചേർത്തല: തങ്കിപ്പള്ളിയിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകളിൽ പങ്കെടുക്കാൻ വിശ്വാസികളുടെ വൻ തിരക്ക്. വ്യാഴാഴ്ച രാത്രി 12ഓടെ പ്രത്യേകം തയാറാക്കിയ മുല്ലപ്പൂപന്തലിൽ കിടത്തിയ ക്രിസ്തുവിൻെറ പീഡാനുഭവ തിരുസ്വരൂപം വണങ്ങാൻ ഇതര സംസ്ഥാനക്കാരടക്കം വിശ്വാസികൾ എത്തി. ഇതിന് മുന്നോടിയായി പ്രാർഥനക്ക് കൊച്ചി രൂപത ബിഷപ് ഡോ. ജോസഫ് കരിയിൽ മുഖ്യകാർമികത്വം വഹിച്ചു. വൈകീട്ട് അഞ്ചിന് തിരുവത്താഴപൂജയും കാൽകഴുകൾ ശുശ്രൂഷയും നടന്നു. വൈകീട്ട് ഏഴിന് ജില്ല പൊലീസ് മേധാവി കെ.എം. ടോമി ദീപം തെളിച്ചതോടെ സ്നേഹദീപക്കാഴ്ച ആരംഭിച്ചു. ഒരേ സമയം നാലുപേർക്ക് തിരുസ്വരൂപം ചുംബിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ദുഃഖെവള്ളി രാവിലെ 10ന് കല്ലറജപം, പുത്തൻപാന പാരായണം. ഉച്ചക്ക് 2.30ന് വചനശുശ്രൂഷ, കുരിശ് വന്ദനം, പീഡാനുഭവ പ്രസംഗം, വൈകീട്ട് അഞ്ചിന് പ്രദക്ഷിണം, രാത്രി 12ന് കബറടക്കവും നടക്കും. അയൽ സംസ്ഥാന തീർഥാടകർക്ക് തിരുസ്വരൂപം ചുംബിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുസ്തകോത്സവം അരൂർ: കെ.എൻ.എം ചന്തിരൂരിൽ സംഘടിപ്പിക്കുന്ന വേൾഡ് ഓഫ് ഖുർആൻ എക്സിബിഷനോടനുബന്ധിച്ച് ഇൻറർനാഷനൽ ബുക്ക് ഫെയർ അരൂർ പഞ്ചായത്ത് പ്രസിഡൻറ് ബി. രത്നമ്മ ഉദ്ഘാടനം ചെയ്തു. ലോകെത്ത വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. എഴുത്തുകാരൻ ചന്തിരൂർ ദിവാകരൻ മുഖ്യാതിഥിയായി. സുബൈർ, ബുക്ഫെയർ രക്ഷാധികാരി എൻ.എം. യൂസുഫ്, കെ.എ. സലീം, ചന്തിരുർ താഹ, നിയാസ് വൈക്കം എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച രാവിലെ 9.30നാണ് എക്സിബിഷൻ ആരംഭിക്കുക. പരിപാടിയുടെ ഉദ്ഘാടനം കെ.എൻ.എം പ്രസിഡൻറ് അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്യും. യുനെസ്കോ മുൻ ഉപദേഷ്ടാവ് ഡോ. അബ്ദുറഹ്മാൻ ഖമറുദ്ദീൻ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.