പള്ളിക്കര: പെസഹ ആചരണത്തിൻെറ ഭാഗമായി മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ത ോമസ് പ്രഥമൻ ബാവയുടെ മുഖ്യ കാർമികത്വത്തിലും അങ്കമാലി മേഖല മെത്രാപ്പോലീത്ത ഡോ. എബ്രഹാം മോർ സേവേറിയോസ് തിരുമേനിയുടെ സഹകാർമികത്വത്തിലും കാൽകഴുകൽ ശുശ്രൂഷ നടത്തി. സഭയിലെ 12 കോറെപ്പിസ്കോപ്പമാരുടെ കാലുകൾ കഴുകിയാണ് ഈ ശൂശ്രൂഷ പൂർത്തീകരിച്ചത്. ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ രാവിലെ എട്ടിന് ആരംഭിക്കും. 20ന് ശനിയാഴ്ച രാവിലെ എട്ടിന് യാമപ്രാർഥനകളെത്തുടർന്ന് കുർബാന ആരംഭിക്കും. ശനിയാഴ്ച വൈകീട്ട് ആറിന് സന്ധ്യപ്രാർഥനക്ക് ശേഷം സെമിത്തേരി ചുറ്റി പ്രദക്ഷിണവും തുടർന്ന് ഉയിർപ്പിൻെറ ശുശ്രൂഷകളും ആരംഭിക്കും. 21ന് ഞായറാഴ്ച രാവിലെ ഏഴിന് ആഗോള മാർത്തോമൻ തീർത്ഥാടന കേന്ദ്രമായ പള്ളിക്കര മലേക്കുരിശ് പള്ളിയിൽ കുർബാനയും തുടർന്ന് പൈതൽ നേർച്ചയും ഉണ്ടാകും. കാൽകഴുകൽ ശുശ്രൂഷകൾക്ക് ഇ.സി. വർഗീസ് കോറെപ്പിക്കോപ്പ, പീറ്റർ ഇല്ലിമൂട്ടിൽ കോറെപ്പിസ്കോപ്പ, കത്തീഡ്രൽ വികാരി ഫാ. തോമസ് എം. പോൾ, സഹവികാരിമാരായ ഫാ. ജോസഫ് പള്ളിക്കൽ, ഫാ. ഗ്രിഗറി വർഗീസ്, ഫാ. ഏലിയാസ് പി. ജോർജ്, കൈക്കാരന്മാരായ സി.പി. വർഗീസ്, കെ.കെ. ഏലിയാസ്, ജനറൽ കൺവീനർ എം.പി. പൗലോസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.