കാലടി: ക്രിസ്തുവിൻെറ കാൽകഴുകൽ ശുശ്രൂഷയുടെയും അന്ത്യഅത്താഴത്തിൻെറയും അനുസ്മരണ ദിനമായ വ്യാഴാഴ്ച അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും െസൻറ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) പെസഹ അനുസ്മരണ തിരുക്കർമങ്ങൾ നടന്നു. കുരിശുമുടിയിൽ രാവിലെ നടന്ന കാൽകഴുകൽ ശുശ്രുഷ, വിശുദ്ധ കുർബാന എന്നിവക്ക് കുരിശുമുടി സ്പിരിച്വൽ ഡയറക്ടർ ഫാ.ആൻറണി വട്ടപ്പറമ്പിൽ കാർമികനായി. ഫാ. ജോസഫ് കണ്ണനായ്ക്കൽ വചനസന്ദേശം നൽകി. തുടർന്ന് ആരാധനയും നടന്നു. െസൻറ് തോമസ് പള്ളിയിൽ രാവിലെ നടന്ന കാൽകഴുകൽ ശുശ്രൂഷ, കുർബാന എന്നിവക്ക് വികാരി ഫാ.വർഗീസ് മണവാളൻ മുഖ്യകാർമികത്വം വഹിച്ചു. ഫാ.പോൾസ് പെരേപ്പാടൻ, ഫാ.സനീഷ് പെരുംഞ്ചേരിൽ എന്നിവർ സഹകാർമികരായി. കുരിശുമുടിയിൽ ദുഃഖ വെള്ളിയാഴ്ച രാവിലെ ആറിന് ആരാധന, ഏഴിന് പീഡാനുഭവ തിരുക്കർമങ്ങൾ, കുർബാന സ്വീകരണം, നഗരി കാണിക്കൽ എന്നിവ നടക്കും. ഫാ.കുര്യാക്കോസ് മൂഞ്ഞേലി പീഡാനുഭവ സന്ദേശം നൽകും. െസൻറ് തോമസ് പള്ളിയിൽ രാവിലെ 5.30 ന് ആരാധന, 6.30ന് പീഡാനുഭവ തിരുക്കർമങ്ങൾ, വി.കുർബാന സ്വീകരണം, ഉച്ചകഴിഞ്ഞ് മൂന്നിന് ആഘോഷമായ കുരിശിൻെറ വഴി, വിലാപയാത്ര (അടിവാരം വാണിഭത്തടം പള്ളിയിലേക്ക്). തുടർന്ന്് ഫാ.ജിനു പള്ളിപ്പാടൻ പീഡാനുഭവ സന്ദേശം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.