ചോദ്യങ്ങൾക്ക്​ മുന്നിൽ പതറി; ക്രൂരതയുടെ ചുരുളഴിഞ്ഞു

കൊച്ചി: ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്നു വയസ്സുകാരനായ മകന് അമ്മയിൽനിന്ന് നേരിടേണ്ടിവന്നത് കൊടും പീഡന ം. തൊടുപുഴയിലെ ഏഴ് വയസ്സുകാരനെ ലഹരിക്കടിമയായ രണ്ടാനച്ഛനാണ് കണ്ണിൽ ചോരയില്ലാതെ മർദിച്ച് കൊലപ്പെടുത്തിയതെങ്കിൽ ഇവിടെ നൊന്തുപെറ്റ മാതാവാണ് സ്വന്തം കുഞ്ഞിൻെറ ദേഹവും തലച്ചോറും ചതച്ചും പൊള്ളിച്ചും നുറുക്കിയത്. കുട്ടിയുടെ പരിക്ക് സംബന്ധിച്ച് കെട്ടിച്ചമച്ച കഥയിലൂടെ പിടിച്ചുനിൽക്കാൻ ശ്രമിച്ച മാതാവ് പൊലീസിൻെറ തന്ത്രപൂർവമായ ചോദ്യങ്ങളിൽ പതറി കുറ്റം സമ്മതിക്കുകയായിരുന്നു. മാരക പരിക്കേറ്റ കുഞ്ഞിനെ പിതാവ് ഒറ്റക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ സംഭവത്തിൽ മാതാവിൻെറ പങ്ക് സംശയിച്ചിരുന്നു. ആശുപത്രി അധികൃതർ നിർബന്ധിച്ചിട്ടും അവരെ ആശുപത്രിയിലേക്ക് വിളിക്കാൻ ഭർത്താവ് തയാറായില്ല. ബുധനാഴ്ച രാവിലെ വാടകവീട്ടിലെ എട്ടടി ഉയരത്തിലുള്ള സ്റ്റെയർ കേസിൽനിന്ന് കുട്ടി താഴെ വീണതാണെന്ന് പറഞ്ഞാണ് ഉച്ചക്ക് 1.45ന് പിതാവ് ആശുപത്രിയിൽ എത്തിച്ചത്. പിതാവ് നൽകിയ വിവരങ്ങളിലെ പൊരുത്തക്കേടുകളും കുട്ടിയുടെ പരിക്കിൻെറ സ്വഭാവങ്ങളുമാണ് ഡോക്ടർമാരിൽ സംശയം ജനിപ്പിച്ചത്. വിശദ ചോദ്യം ചെയ്യലിൽ മകൻെറ അനുസരണക്കേടിന് താൻ നൽകിയ ശിക്ഷയുടെ കഥകൾ ആ അമ്മ കൂസലില്ലാതെ തുറന്നുപറഞ്ഞു. കുട്ടിയെ വിശദ പരിശോധനക്ക് വിധേയരാക്കിയ ഡോക്ടർമാർക്ക് ആ പിഞ്ചുദേഹത്തെ മുറിവുകൾ കണ്ടുനിൽക്കാനായില്ല. അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിക്കുേമ്പാൾ തന്നെ കുട്ടി ശ്വാസമെടുക്കാൻ ഏറെ പ്രയാസപ്പെടുന്നുണ്ടായിരുന്നു. പ്രാഥമിക പരിശോധനയിൽ തന്നെ ആരോഗ്യനില ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ വൻെറിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇരുകാലുകളിലും മുറിവും വലത്തെ കാൽവെള്ളയിൽ പുതുതായി പൊള്ളലേറ്റ പാടുകളും കണ്ടെത്തി. പൃഷ്ട ഭാഗത്ത് പൊള്ളലേറ്റതിൻെറ പഴയ പാടുകളുമുണ്ട്. തലച്ചോറിൽ ആന്തരിക രക്തസ്രാവമുള്ളതായി സ്കാനിങിൽ തെളിഞ്ഞു. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചപ്പോൾ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന പിടിവാശിയിലായിരുന്നു പിതാവ്. പൊലീസ് ഇടപെട്ട് അപകടാവസ്ഥ ബോധ്യപ്പെടുത്തിയതോടെയാണ് ശസ്ത്രക്രിയക്ക് ഇയാൾ സമ്മതിച്ചത്. അനുസരണക്കേടിൻെറ പേരിൽ മാതാവ് കുട്ടിയെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.