അമ്പലപ്പുഴ: ഒരാഴ്ചത്തെ തകഴി സാഹിത്യോത്സവത്തിന് ബുധനാഴ്ച സമാപനം. വൈകീട്ട് 4.30ന് ജന്മദിന സമ്മേളനവും സാഹിത്യോത്സ വ സമാപനവും സാഹിത്യകാരൻ സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്മാരക സമിതി ചെയർമാൻ പ്രഫ. എൻ.ഗോപിനാഥപിള്ള അധ്യക്ഷത വഹിക്കും. നാടക സംവിധായകൻ ബേബിക്കുട്ടൻ സമ്മാന വിതരണം നിർവഹിക്കും. പ്രഫ. മാടവന ബാലകൃഷ്ണപിള്ള പ്രഭാഷണം നടത്തും. കെ.സി. വേണുഗോപാലിൻെറ റോഡ് ഷോ പൂച്ചാക്കൽ: ഇടതുപക്ഷത്തിന് ചെയ്യുന്ന ഓരോ വോട്ടും ബി.ജെ.പിക്ക് അനുകൂലമായുള്ളതാണെന്ന് കെ.സി. വേണുഗോപാൽ എം.പി. ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻെറ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട റോഡ് ഷോക്ക് ചെങ്ങണ്ടയിൽ നടന്ന സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുറവൂരിൽ നിന്നാരംഭിച്ച് കുത്തിയതോട് മനക്കോടം, ചാവടി, എരമല്ലൂർ, ചന്തിരൂർ, അരൂക്കുറ്റി, പൂച്ചാക്കൽ, ചെങ്ങണ്ടയിൽ ആദ്യ പര്യടനം സമാപിച്ചു. യു.ഡി.എഫ് അരൂർ നിയോജക മണ്ഡലം ചെയർമാൻ പി.കെ. ഫസലുദ്ദീൻ, കൺവീനർ കെ.ഉമേശൻ, ടി.ഇ. പത്മനാഭൻ പിള്ള, ദിലീപ് കണ്ണാടൻ, രഘുനാഥൻ പിള്ള, എം.ആർ. രവി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.